കൊച്ചി:ഉപഭോക്താക്കള്‍ക്കു നേരിയ ആശ്വാസം സമ്മാനിച്ച് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ലക്ഷത്തിലേക്കുള്ള കുതിപ്പിനിടെ ഇന്ന് 1400 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 2440 രൂപയുടെ വലിയ കയറ്റത്തില്‍ പവന്‍ രൂപ 97000 കടന്നിരുന്നു. രാജ്യാന്തര വില ഇടിഞ്ഞതിന് സമാനമായാണ് കേരളത്തിലും അപ്രതീക്ഷിതമായി സ്വര്‍ണവില കുറഞ്ഞത്. രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 4,300 ഡോളറിന് മുകളില്‍ കുതിച്ചെങ്കിലും ഇന്ന് താഴേക്ക് വീഴുന്ന കാഴ്ച്ചയാണ്. ഇപ്പോള്‍ സ്‌പോട്ട് സ്വര്‍ണ വില ഔണ്‍സിന് 4,249.94 ഡോളറാണ്.
ഇന്ന് ഒരു ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയായി. ഒരു പവന് 1,400 രൂപ വര്‍ദ്ധിച്ച് 95,960 രൂപയായി.10 ഗ്രാം സ്വര്‍ണം വാങ്ങാന്‍ 1,19,950 രൂപ നല്‍കണം.24 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 13,086 രൂപയും പവന് 1,04,688 രൂപയുമാണ്.18 കാരറ്റിന് ഒരു ഗ്രാമിന് 9,814 രൂപയും പവന് 78,512 രൂപയുമാണ്.
ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ എത്ര രൂപ നല്‍കണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (53.10 രൂപ) എന്നീ ചാര്‍ജുകള്‍ ഈടാക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഏകദേശം 1,03,830 രൂപ നല്‍കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 13,020 രൂപയും കരുതേണ്ടതായി വരും.