വടകര: വടകര ലോട്ടറി കടയിൽ മോഷണം. എടോടിയിലെ പ്രയാഗ് ലക്കി സെൻഡറിലാണ് മോഷണം നടന്നത്. രാവിലെ കട തുറക്കാൻ എത്തിയപ്പോൾ പൂട്ട് പൊളിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണ വിവരം അറിയുന്നത്.
എകദേശം എഴുന്നൂറോളം ലോട്ടറി ടിക്കറ്റുകൾ നഷ്ട്ടപെട്ടിട്ടുണ്ട്. മുപ്പതിനായിരം രൂപയോളം നഷ്ട്ടമുണ്ടായതായും കടയുടമ പറഞ്ഞു. വരാനിരിക്കുന്ന നാല് ദിവസങ്ങളിലെ നറുക്കെടുപ്പുകൾക്കുള്ള ടിക്കറ്റുകളാണ് നഷ്ടമായത്. വടകര പോലീസിൽ പരാതി നൽകി. പോലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.