ന്യൂഡൽഹി: ഡൽഹിയിൽ എംപി ഫ്ലാറ്റിൽ തീപിടിത്തം. രാജ്യസഭ എംപിമാർ താമസിക്കുന്ന ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. സാകേത് ഗോഖലെ എംപിയാണ് അപകടം എക്സിലൂടെ അറിയിച്ചത്.
തീപിടിത്തമുണ്ടായി അരമണിക്കൂർ കഴിഞ്ഞിട്ടും ഫയർഫോഴ്സ് എത്തിയില്ലെന്ന് സാകേത് ഗോഖലെ പറഞ്ഞു. ഒൻപത് നില കെട്ടിടത്തിന്റെ മൂന്ന് നില പൂർണമായും കത്തി. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.
പാർലമെന്റിൽ നിന്ന് 200 മീറ്റർ അകലെയാണ് കെട്ടിടം. തീ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നും ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ നൽകിയിട്ടും ഫയർ എഞ്ചിനുകൾ കാണുന്നില്ലെന്നും ലജ്ജ തോന്നുന്നുവെന്നും സാകേത് ഗോഖലെ എക്സിൽ കുറിച്ചു.