ദോഹ: സമസ്ത കേരള ജാമിയ്യത്തുൽ ഉലമയുടെ കീഴിൽ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് പൂർവ വിദ്യാർത്ഥി ഫൈസി സംഗമം അൽ നാബിത് ഗ്ലോബൽ എഡ്യൂക്കേഷൻ സെന്ററിൽ വെച്ച് നടന്നു. നാസർ ഫൈസി പട്ടാമ്പി അദ്ധ്യക്ഷനും റഈസ് ഫൈസി കീഴ്പ്പള്ളി സ്വാഗതവും ഹനീഫ ഫൈസി പരിയാപുരം പ്രാർത്ഥനയും നടത്തി ആലിക്കുഞ്ഞി ഫൈസി മുക്കം ഉദ്ഘാടനവും നിർവഹിച്ചു.
മുനീർ ഫൈസി എലമ്പ്ര, ബഷീർ ഫൈസി കൊണ്ടോട്ടി, നാസർ ഫൈസി, നാസിഹ് ഫൈസി പട്ടാമ്പി, ജാസിർ ഫൈസി, മിസ്അബ് ഫൈസി, അലി അക്ബർ ഫൈസി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഹനീഫ ഫൈസി പരിയാപുരം (പ്രസിഡന്റ്), നാസിഹ് ഫൈസി പട്ടാമ്പി (വൈസ് പ്രസിഡന്റ്), മിസ്അബ് ഫൈസി അരീക്കോട് (വൈസ് പ്രസിഡന്റ്), അലി അക്ബർ ഫൈസി കാരെപറമ്പ് (വൈസ് പ്രസിഡന്റ്), മുനീർ ഫൈസി എലമ്പ്ര (ജനറൽ സെക്രട്ടറി), ജാസിർ ഫൈസി (വർക്കിംഗ് സെക്രട്ടറി), നുഹ്മാൻ ഫൈസി അരീക്കോട് (ജോയിന്റ് സെക്രട്ടറി), ശറഫുദ്ധീൻ ഫൈസി (ജോയിന്റ് സെക്രട്ടറി), ബഷീർ ഫൈസി കൊണ്ടോട്ടി (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
2026 ഫെബ്രുവരിയിൽ കാസർകോട് കുനിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ പ്രചാരണം നടത്താൻ യോഗത്തിൽ തീരുമാനിച്ചു.