2026ലെ പുതുവത്സര സമ്മാനമായി കാസർകോട്-തിരുവനന്തപുരം ദേശീയപാത നാടിന് സമർപ്പിക്കും; പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി

Oct. 19, 2025, 2:25 p.m.

കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത, 2026ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷൻ 2031 പൊതുമരാമത്ത് വകുപ്പ് സെമിനാർ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2016ൽ അധികാരത്തിൽ വന്ന സർക്കാരും മുഖ്യമന്ത്രിയും നടത്തിയ ഇഛാശക്തിയോടെയുള്ള ഇടപെടലാണ് മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത 66ന്റെ വികസനം സാധ്യമാക്കിയത്. സർക്കാർ അധികാരത്തിൽ വരുമ്പോൾ ദേശീയപാതയുടെ കാര്യത്തിൽ രണ്ട് വഴികളാണ് മുമ്പിലുണ്ടായിരുന്നത്. ഒന്നുകിൽ പദ്ധതി ഉപേക്ഷിക്കുക, അല്ലെങ്കിൽ ഫണ്ട് കണ്ടെത്തുക. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ദേശീയ പാത വികസനത്തിന് ഫണ്ട് കണ്ടെത്താൻ ഒരു സംസ്ഥാനം തീരുമാനിച്ചു. പദ്ധതി യാഥാർഥ്യമാക്കാൻ 5580 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ഒന്നായി ദേശീയപാത വികസനം മാറുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച പശ്ചാത്തല സൗകര്യമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് പൊതുമരാമത്ത് വകുപ്പ് ചുവടുവെക്കുന്നത്. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാർഷികമായ 2031ൽ പശ്ചാത്തല വികസനത്തിൻ്റെ ഹബ്ബാക്കി കേരളത്തെ ഉയർത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ വികസന മേഖലയിൽ വൻ കുതിപ്പ് സൃഷ്ടിക്കാൻ നമുക്കായി. ഗ്രാമീണ മേഖലയിൽ അടക്കം ബി എം – ബി സി റോഡുകൾ ഉള്ള അപൂർവ്വം ഇടങ്ങളിൽ ഒന്നായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.

താമരശ്ശേരി ചുരത്തിലെ മൂന്ന് ഹെയർപിൻ വളവുകൾ നവീകരിക്കാൻ പദ്ധതി നടപ്പാക്കിവരികയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം റോഡ് വികസനപദ്ധതികൾക്കു വേണ്ടി മാത്രം 35,000 കോടിയോളം രൂപ അനുവദിച്ചു. 8200 കിലോമീറ്ററിലേറെ റോഡുകൾ നവീകരിച്ചു. പകുതിയിൽ അധികം പൊതുമരാമത്ത് റോഡുകൾ ബി എം – ബി സി നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനവും നടപ്പിലാക്കി. മലയോര പാത, തീരദേശ പാത എന്നിവ പൂർത്തിയാക്കി കേരളത്തിന്റെ റോഡ്ശൃംഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിനടുത്താണ് നമ്മൾ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

നഗരങ്ങളിൽ സ്മാർട്ട് റോഡുകൾ സജ്ജമാക്കി റോഡ് ഗതാഗതം കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞു. പൊതുമരാമത്തു വകുപ്പിൻ്റെ കീഴിലുള്ള നിരത്തുകൾ “സ്മാർട്ട് ഡിസൈൻ റോഡുകൾ” ആയി നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കും. 2031 ഓടെ 100% റോഡുകളും ആധുനിക നിലവാരത്തിലേയ്ക്ക് ഉയർത്താൻ ലക്ഷ്യമിടുന്നു. സംസ്ഥാന പാതകൾ 4 വരി ഡിസൈൻ റോഡായും പ്രധാന ജില്ലാ റോഡുകൾ 2 വരി ഡിസൈൻ റോഡ് ആയും ഘട്ടം ഘട്ടമായി ഉയർത്തും. വാഹന ബാഹുല്യമുള്ള നഗരങ്ങളിൽ പ്രധാന പാതകളിൽ എലിവേറ്റഡ് ഹൈവേയും നിർമ്മിക്കും. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് റോഡ് ശൃംഖലയുടെ മാപ്പ് തയ്യാറാക്കാനും ഡിസൈൻ പോളിസിക്ക് അനുസൃതമായി വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. ആദിവാസി മേഖലയിലെ സമഗ്ര റോഡ് കണക്റ്റിവിറ്റി വിവിധ വകുപ്പുകളുമായി ചേർന്ന് യാഥാർഥ്യമാക്കും. പ്രധാന നഗരങ്ങളിൽ സ്മാർട്ട് റോഡുകൾ എന്ന ലക്ഷ്യം നടപ്പിലാക്കും.
റോഡ് പരിപാലനത്തിന് ഊന്നൽ നൽകി റണ്ണിംഗ് കോൺട്രാക്ട് പദ്ധതി പ്രധാന ചുവടുവെപ്പാണ്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിരത്ത് പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പദ്ധതികൾ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

നൂറ് പാലങ്ങൾ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം മൂന്ന് വർഷം കൊണ്ട് സാധ്യമാക്കി. ഇപ്പോൾ നൂറ്റി അമ്പതിലേക്ക് എത്തിയിരിക്കുന്നു. നൂറ് പാലങ്ങളുടെ പ്രവൃത്തി തുടരുന്നു. കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റെയിൽവെ മേൽപ്പാലങ്ങൾ പൂർത്തിയാക്കാൻ ആയത് അഭിമാനകരമായ നേട്ടമാണ്. മാറ്റങ്ങൾ പരമാവധി വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും സുതാര്യത ഉറപ്പുവരുത്തിയുള്ള പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചുവെന്നും
മന്ത്രി കൂട്ടിച്ചേർത്തു.

ആസ്പിൻ കോർട്ട് യാഡിൽ നടന്ന പരിപാടിയിൽ
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പിന്റെ വികസന നേട്ടങ്ങൾ വകുപ്പ് സെക്രട്ടറി കെ ബിജു അവതരിപ്പിച്ചു. കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, ഇ കെ വിജയൻ, പി ടി എ റഹീം, കെ പി കുഞ്ഞമ്മദ് കുട്ടി, ലിന്റോ ജോസഫ്, കെ എം സച്ചിൻദേവ്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, ആസൂത്രണ ബോർഡ് അംഗം ഡോ. കെ രവിരാമൻ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, കെ ടി ഐ എൽ ചെയർമാൻ എസ് കെ സജീഷ്, കെ എസ് സി സി മാനേജിങ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, ആർ ബി ഡി സി കെ മാനേജിങ് ഡയറക്ടർ എസ് സുഹാസ്, കെ എസ് ടി പി പ്രോജക്ട് ഡയറക്ടർ എം അഞ്ജന, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി നിഖിൽ, പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.


MORE LATEST NEWSES
  • കനത്ത മഴയിൽ കാർ ഒലിച്ചു പോയി.
  • രാജ്യത്ത് ആദ്യം, കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി
  • കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പോക്സോ കേസ് പ്രതി പിടിയിൽ.
  • കാറും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
  • ഭാരതപ്പുഴയിൽ 2 വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു, ഒരാളെ രക്ഷപ്പെടുത്തി, രണ്ടാമനായി തിരച്ചിൽ തുടരുന്നു
  • ഇടുക്കിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്
  • ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് ബത്തേരി സ്വദേശി മരിച്ചു
  • ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ അടിയന്തര വെടിനിർത്തലിന് സമ്മതിച്ചു പാകിസ്ഥാനും അഫ്ഗാനിസ്ഥാനും
  • പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ‌ ഭാര്യയ്ക്ക് ക്രൂരമർദനം;ഭർത്താവിനെതിരെ കേസ്
  • ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടിസി വാങ്ങുന്നു
  • ഔറം​ഗബാദ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി ഛത്രപതി സംഭാജിനഗർ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്തു
  • ഖത്തർ ഓസ്‌ഫോജ്‌നക്ക് പുതിയ സാരഥികൾ
  • മരണ വാർത്ത
  • കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം
  • തിരൂർ വിവാഹ സൽക്കാരത്തിന് എത്തിയവർ സഞ്ചരിച്ച ഇരുചക്ര വാഹനം ദിശതെറ്റി പുഴയിലേക്ക് പതിച്ചു;ഒരാൾ മരണപ്പെട്ടു
  • പള്ളുരുത്തി ശിരോവസ്ത്ര വിവാദം; വിദ്യാർഥിനിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം
  • ഒന്നരമാസമായി അരി എത്തുന്നില്ല; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍
  • മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
  • മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്
  • കൂടരഞ്ഞിയില്‍ കിണറ്റില്‍ അകപ്പെട്ട പുലിയെ പിടികൂടി
  • മലയോരത്തെ നിർത്തലാക്കിയ കെഎസ്ആർടിസി സർവീസുകൾ പുനഃസ്ഥാപിക്കണം
  • ശബരിമല സ്വർണക്കവർച്ച; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സ്വർണം, പണം, സുപ്രധാന രേഖകൾ പിടിച്ചെടുത്തു
  • കുമളിയില്‍ അതിശക്തമായ മഴ; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം, വീടുകളില്‍ വെള്ളംകയറി
  • പടിഞ്ഞാറത്തറയിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്
  • നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും, ആദ്യമാസം തന്നെ നാമജപ കേസുകള്‍ പിന്‍വലിക്കും; വിഡി സതീശന്‍
  • മരണ വാർത്ത വെട്ടുവരിച്ചാലിൽ വി.സി.അഹമ്മദ്
  • നരിക്കുനിയിൽ ഇടി മിന്നലേറ്റ് സ്ത്രീ മരിച്ചു.
  • ഫിഫ ലോകകപ്പ് 2026; ടിക്കറ്റ് വില്‍പ്പന തുടങ്ങി
  • ചുരത്തിൽ ഗതാഗത തടസ്സം
  • കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ
  • കേരള സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ സമ്മേളനം നവംബർ ഒന്നിന്
  • പെരുമ്പുളയിൽ കിണറ്റിൽ കണ്ടത് പുലിയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു
  • ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം
  • വടകരയിൽ ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം; എഴുന്നൂറോളം ടിക്കറ്റുകൾ നഷ്ടപ്പെട്ടു
  • തെക്കൻ തമിഴ്നാടിനോട് ചേർന്ന് ചക്രവാതച്ചുഴി; മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
  • കുതിപ്പിനിടെ ഇടിഞ്ഞ് സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ
  • ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
  • കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു
  • ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് കോടതി
  • കുട്ടികളില്ലാത്ത മുസ്ലിം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിനേ അര്‍ഹതയുള്ളൂ:സുപ്രീംകോടതി
  • മുല്ലപ്പെരിയാർ ഡാം തുറന്നു: 1063 ഘനയടി വെള്ളം ഒഴുക്കിവിടുന്നു
  • അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി ഉൾവനത്തിൽ കുഴിച്ചിട്ടതായി രണ്ടാം ഭർത്താവിന്റെ വെളിപ്പെടുത്തൽ
  • പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു.
  • വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ല; വി ശിവന്‍കുട്ടി
  • കൊല്ലം മരുതിമലയിൽനിന്ന് വീണ് 9-ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
  • തട്ടിയെടുത്ത സ്വര്‍ണം പങ്കിട്ടെടുത്തു, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പോറ്റിയുടെ മൊഴി
  • അനധികൃത മണൽക്കടത്ത് മൂന്നുലോറിയും ഡ്രൈവറും പിടിയിൽ
  • മരണ വാർത്ത
  • മൊസാംബിക്കിൽ ബോട്ട് മുങ്ങി അപകടം; മലയാളിയടക്കം 5 പേരെ കാണാനില്ല, 3 ഇന്ത്യക്കാര്‍ മരിച്ചു
  • രാജ്യം കണ്ട ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസിലെ പ്രതികൾ കോഴിക്കോട് പിടിയിൽ