എലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല തവണ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ കോടതിയിൽ നിന്നും ജാമ്യം നേടി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്ന മക്കട കക്കടവത്ത് റോഡിൽ പുളിയുള്ളതിൽ താഴത്ത് ജനാർദ്ദനൻ എന്നയാളെ എലത്തൂർ ഇൻസ്പെക്ടർ രഞ്ജിത്ത് കെ.ആർ-ൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
അഞ്ച് വർഷം മുമ്പ് 12 വയസു പ്രായമുള്ള പെൺകുട്ടിയെ ക്രൂരമായി ലൈംഗികപീഠനം നടത്തിയ കേസിൽ ജാമ്യം എടുത്തശേഷം ജനാർദ്ദനൻ വിനയചന്ദ്രൻ എന്ന പേരിൽ തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ താമസിച്ചു വരുകയായിരുന്നു. എലത്തൂർ പോലീസ് ഇൻസ്പെക്ടറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഊട്ടി കോത്തഗിരി ഡാനിംഗ്ടൺ എന്ന സ്ഥലത്ത് ഒളിവിൽ താമസിച്ച് വരുകയായിരുന്ന ജനാർദനനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ രഞ്ജിത്ത് കെ.ആറിനെ കൂടാതെ എസ്ഐ ഹരീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രൂപേഷ്, പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർ മധുസൂദനൻ എന്നിവരും ഉണ്ടായിരുന്നു.