മാനന്തവാടി: തൊഴിലുറപ്പു പദ്ധതിയിൽ കോടികളുടെ വൻ കൊള്ള നടത്തിയ തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ ഭരണ സമിതിക്ക് ഒഴിഞ്ഞു മാറാനാവില്ലന്നും,കൂട്ടു നിന്ന മുഴുവൻ ഉദ്യോഗസ്‌തരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടും ഈ മാസം ഇരുപത്തി അഞ്ചിന് ശനിയാഴ്ച മാനന്തവാടി ബ്ലോക്ക് ഓഫീസിലേക്ക് ബഹു ജന മാർച്ച് നടത്താൻ യു.ഡി.എഫ്.നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു.
ഭരണത്തിന്റെ സ്വാധീനത്തിൽ എൽ.ഡി.എഫ്.ഭരിക്കുന്ന മറ്റു പഞ്ചായത്തുകളിലും ഇത്തരം തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുക,ബ്ലോക്ക് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും,സ്വജന പക്ഷപാതവും തുറന്നു കാണിക്കുന്നതിനു വേണ്ടിയുമാണ് മാർച്ച് സഘടിപ്പിക്കുന്നത്.ചെയർമാൻ അഡ്വ.എൻ.കെ. വർഗീസ് അദ്ധ്യക്ഷം വഹിച്ചു.മുൻ മന്ത്രി പി.കെ.ജയലക്ഷ്മി യോഗം ഉൽഘാടനം ചെയ്തു.പടയൻ മുഹമ്മദ് സ്വാഗതം പറഞ്ഞു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,എം.സി.സെബാസ്റ്റ്യൻ,കടവത് മുഹമ്മദ്,സി.കുഞ്ഞബ്ദുല്ല,എ.എം നിഷാന്ത് പി.വി.എസ്.മൂസ്സ,ജേകബ് സെബാസ്റ്റ്യൻ,ഉസ്മാൻ പള്ളിയാൽ,എം.ജി.ബിജു,കെ.സി.അസീസ്,ഇബ്രാഹിം മാസ്റ്റർ,കൊച്ചി ഹമീദ്,ചിന്നമ്മ ജോസ്,വർക്കി,ഹാരിസ് കാട്ടിക്കുളം,ടോമി,വാസു അമ്മാനി,കമ്മന മോഹൻ,ബെന്നി തുടങ്ങിയവർ സംസാരിച്ചു.