കായക്കൊടി : കോവുക്കുന്നിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കോവുക്കുന്ന് ഈച്ചക്കുന്നിലെ അഖിലേഷ് (25) ആണ് മരിച്ചത്. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ. അമ്മ: രാധ.