കൊല്ലം: അമിതമായി അയൺ ഗുളികകൾ കഴിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം. ആറ് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൊല്ലം ശാസ്താംകോട്ട മിലാദി ഷെരീഫ് സ്കൂളിലെ കുട്ടികൾക്കാണ് ദേഹാസ്വസ്ഥ്യമുണ്ടായത്. ആരോഗ്യ വകുപ്പിൽ നിന്ന് നൽകിയ അയൺ ഗുളികകൾ സ്കൂളിൽ വിതരണം ചെയ്തപ്പോൾ കുട്ടികൾ മത്സരിച്ച് കഴിക്കുകയായിരുന്നുവെന്ന് പറയുന്നു. അയൺ ഗുളികകൾ വിതരണം ചെയ്യുന്ന വിവരം സ്കൂൾ അധികൃതർ അറിയിച്ചിട്ടില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.