പുതുപ്പാടി: വില്പനക്കായി എത്തിച്ച MDMA യുമായി മൂന്ന് യുവാക്കൾ പിടിയിലായി. അടിവാരം സ്വദേശി ചിപ്പിലിതോട് തടത്തിരികത്ത് ഹൗസിൽ സാബിത്ത് ടി.ആർ (29) ഈങ്ങാപ്പുഴ സ്വദേശി പയോണ കളത്തിൽ ഹൗസിൽ ജാസിൽ സലീം (29) അരിക്കോട് സ്വദേശി പെരുമ്പറമ്പ് പറക്കാട്ടിൽ ഹൗസിൽ സദീദ് പി (26) എന്നിവരെ സിറ്റി നാർക്കോടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും , എസ്.ഐ വി.ആർ അരുണിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് പിടികൂടിയത്.:
മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നും നങ്ങോലത്ത് താഴത്തേക്കുള്ള റോഡിൽ വച്ചാണ് ഇവർ പിടിയിലായത് ഇവരിൽ നിന്നും 39.83 ഗ്രാം എം.ഡി എം.എ കണ്ടെടുത്തു. താമരശ്ശേരി , ഈങ്ങാപ്പുഴ ഭാഗങ്ങളിലെ യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇവരുടെ ലഹരി വിൽപന. ബംഗളൂരുവിൽ നിന്നും ലഹരി മരുന്ന് എത്തിച്ച് കോഴിക്കോട് സിറ്റിയിലെ ലോഡ്ജുകളിൽ റൂം എടുത്ത് MDMA ചെറുപാക്റ്റുകളിലാക്കി യിട്ടാണ് ഇവർ താമരശ്ശേരി ഭാഗത്തേക്ക് വിൽപനക്കായി കൊണ്ട് പോകുന്നത്. ഇവർ മൂന്ന് പേരും ഡാൻസാഫിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇന്ന് ബഹു: മുഖ്യമന്ത്രി ജില്ലയിൽ ഉള്ളതിനാൽ പോലീസിൻ്റെ കർശന പരിശോധന ഉണ്ടാകുമെന്നതിനാൽ ഇവർ ബംഗളൂരുവിൽ നിന്നും ബസ്സിൽ വരാതെ ട്രയിൻ മാർഗ്ഗമാണ് കോഴിക്കോട്ടേക്ക് വന്നത്. കോഴിക്കോട്് റെയിൽവെ സ്റ്റേഷനിൽ പോലീസ് പരിശോധന ഉണ്ടാകുമെന്ന് കരുതി ട്രയിൻ കോഴിക്കോട് എത്തുന്നതിന് മുൻമ്പ് ഫറോക്ക് ഭാഗത്ത് ട്രയിനിൻ്റെ വേഗത കുറഞ്ഞസമയം അവിടെ ഇറങ്ങുകയും . അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് ബസ്സിലാണ് വന്നത്. മെഡിക്കൽ കോളേജ് ഭാഗത്ത് ഏതെങ്കിലും ലോഡ്ജിൽ റൂം എടുക്കാനായിരുന്നു. ഇവരുടെ പരിപാടി’. അതിന് മുമ്പെ ഡാൻസാഫ് ടീം ഇവരെ വലയിലാക്കി.
മുമ്പ് സാബിത്തിന് വയനാട് വൈത്തിരി സ്റ്റേഷനിൽ MDMA യുമായി പിടികൂടിയതിന് കേസുണ്ട്. ജാസിൽ സലീമിന് താമരശ്ശേരി സ്റ്റേഷനിൽ അടിപിടി കേസുണ്ട്. ഇവർക്ക് ബംഗളൂരുവിലെ ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ മൂന്ന് പേരും ലഹരി ഉപയോഗിക്കുന്നവരാണ്.
ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത് , എ.എസ്. ഐ മാരായ അനീഷ് മുസ്സേൻവീട്, അഖിലേഷ് കെ , എസ്.പിഒ മാരായ സുനോജ് കാരയിൽ , സരുൺകുമാർ പി.കെ , ഷിനോജ് എം , അതുൽ ഇ.വി. , അഭിജിത്ത് പി , ദിനീഷ് , മുഹമദ് മഷ്ഹൂർ, ശ്രീശാന്ത് എൻ.കെ , തൗഫിക്ക്. മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്.ഐ കിരൺകുമാർ , വിജീഷ് വിഷ്ലാൽ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.