തൃശൂര്‍: വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചെന്ന പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. അതിരപ്പിള്ളി ഷോളയാര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ ബിഎഫ്ഒ പി പി ജോണ്‍സണ്‍ ആണ് പിടിയിലായത്. മുക്കംപുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് മലക്കപ്പാറ, അതിരപ്പിള്ളി പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ജോൺസണെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഒക്ടോബര്‍ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഏറുമുഖം സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറി അതിരപ്പിള്ളി ഷോളയാര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിയതായിരുന്നു ജോൺസൻ. ചുമതലയേറ്റ ആദ്യ ദിവസം തന്നെ ഇയാൾ വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചതായായിരുന്നു പരാതി