മുട്ടാഞ്ചേരി: കിഡ്‌നി രോഗത്തിന് ചികിത്സയിലിരിക്കെ നടുക്കണ്ടിയിൽ അബ്ദുസ്സലാം (40) ഇന്ന് രാവിലെ അന്തരിച്ചു. ഓപ്പറേഷനായി വൻതുക ആവശ്യമായിരുന്ന അദ്ദേഹത്തിന് വേണ്ടി നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിച്ച് ധനശേഖരണം നടന്നുവരുന്നതിനിടയിലാണ് അകാല വിയോഗം.
ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അബ്ദുസ്സലാം. അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നതിനാൽ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രദേശവാസികളും സുഹൃത്തുക്കളും ചേർന്ന് 'നടുക്കണ്ടിയിൽ അബ്ദുസ്സലാം ചികിത്സാ സഹായ കമ്മിറ്റി'ക്ക് രൂപം നൽകുകയും തുക സ്വരൂപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരികയുമായിരുന്നു. ഈ ഘട്ടത്തിലാണ് ഇന്ന് രാവിലെ അബ്ദുസ്സലാമിന്റെ മരണം സംഭവിച്ചത്.