വാഷിങ്ടൺ: ഇന്ത്യ-യു.എസ് വ്യാപാരകരാർ ഉടൻ യാഥാർഥ്യമാകും. പുതിയ വ്യാപാര കരാർ അന്തിമരൂപം ഉടൻ ആകുമെന്നാണ് റിപ്പോർട്ട്. ഇതുപ്രകാരം ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ തീരുവ 15 മുതൽ 16 ശതമാനമായി കുറയും. മിന്റാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതത്.
ഊർജ, കാർഷിക മേഖലകളിലെ തീരുവ സംബന്ധിച്ച തർക്കത്തിലാണ് ഇപ്പോൾ വ്യാപാര കരാർ ചർച്ചകൾ വഴിമുട്ടിയിരിക്കുന്നത്. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ ധാരണയിലേക്ക് എത്തുന്നുവെന്നാണ് സൂചനകൾ. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരിക്കാൻ വൈറ്റ് ഹൗസോ വാണിജ്യമന്ത്രാലയമോ തയാറായിട്ടില്ല.