കോഴിക്കോട്: വ്യാജ ആധാർ കാർഡ് നിർമിച്ച് കേരളത്തിൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിലായി. ധാക്ക ജില്ലയിലെ ഗുട്ടാസര സ്വദേശി ഇരുപത്തിമൂന്നുകാരനായ നേപ്പാൾ ദാസ് ആണ് പിടിയിലായത്.
കോഴിക്കോട് ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ബംഗാളിലെത്തി അവിടെ നിന്നും വ്യാജ ആധാർ കാർഡ് നിർമിച്ചു കേരളത്തിൽ എത്തിയ സംഘത്തിൽ പെട്ടയാളാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസ്സം കൊല്ലം ശക്തി കുളങ്ങര പോലീസ് പിടികൂടിയവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് ബേപ്പൂരിൽ ബോട്ടിൽ ജോലി ചെയ്തു വരികയായിരുന്ന നേപ്പാളിദാസിനെ കുറിച്ച് വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. കൊൽക്കത്തയിൽ നിന്നാണ് വ്യാജ ആധാർ കാർഡ് നിർമിച്ചതെന്ന് ഇയാൾ സമ്മതിച്ചതായും പോലീസ് പറയുന്നു.