കൈതപ്പൊയിൽ: താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള സ്റ്റേജിതര മൽസരങ്ങൾ നവംബർ 1 ന് ശനിയാഴ്ച കൈതപ്പൊയിൽ ജി.എം യു .പി സ്കൂളിൽ നടക്കും. 95 ഇനങ്ങളിലായി 1200 കുട്ടികൾ 12 വേദികളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
രൂപീകരണയോഗം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പൗളി മാത്യൂ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് സി. അശ്റഫ് അധ്യക്ഷത വഹിച്ചു. പുതുപ്പാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശംസു കുനിയിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ഒ എം , ബെന്നി കെ ടി, സൈനുൽ ആബിദ്,പ്രവീൺ കെ നമ്പൂതിരി സി.പി സാജിദ്, ടി. മുഹമ്മദ്, ഇസ്മായിൽ റാവുത്തർ, റെജി തോമസ്, ബഷീർ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഷാബു കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രതീഷ് കുമാർ സി.പി നന്ദിയും പറഞ്ഞു.