പനമരം:ആൾ ഇന്ത്യ ഹാജീസ് ഹെൽപ്പിങ് ഹജ്ജ് സെൽ വയനാടിന്റെ നേതൃത്വത്തിൽ ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് ഒരു ട്രെയിനിങ് ക്ലാസ് പനമരത്തു സംഘടിപ്പിച്ചു.
ചടങ്ങ് സംസ്ഥാന ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു.അഹമ്മദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു.പി.എ.സലാം,മുജീബ് പുത്തലത്തു,എന്നിവർ ക്ലാസ് എടുത്തു.ഡി.അബ്ദുള്ള സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ്,വൈസ് പ്രസിഡന്റ് കൽപ്പറ്റ റസാഖ്,മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,അസീസ് കോറോം,അഷ്‌റഫ് ഫൈസി,എം.സുലൈമാൻ ഹാജി,ഉസ്മാൻ പള്ളിയാൽ,പടയൻ മമ്മൂട്ടിഹാജി,സി.മമ്മുഹാജി കെ.അസീസ്,പി.എ.മൊയ്‌ദൂട്ടി,പി.ഉസ്മാൻ,തുടങ്ങിയവർ സംബന്ധിച്ചു