മൈക്കാവ്:ഫ്രഷ് കട്ട് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മൈക്കാവ് യുവദീപ്തി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മൈക്കാവ് ടൗണിൽ സർവ്വകക്ഷി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.
ശുദ്ധവായു - ശുദ്ധജലമെന്നാവശ്യം ഉയർത്തി കൊണ്ട് ആറു വർഷത്തോളം നാട്ടിൽ പന്തലുകെട്ടി രാപകൽ സമരം നടത്തിയ സമരഭടൻമാരെ അക്രമത്തിൻ്റെ പേരിൽ കള്ളക്കേസ്സുകൾ എടുക്കുകയും സമരം ചെയ്ത സ്ത്രീകളും കുട്ടികളുമടക്കം അകാരണമായി തല്ലി ചതച്ച പോലീസ് അത്രിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും, സമരത്തിൻ്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തിയവരെ രംഗത്ത് കൊണ്ടുവന്നു വരണമെന്ന് ആവശ്യം ഉയർത്തി കൊണ്ട് നടന്ന പ്രകടനത്തിന് നിരവധി പേർ പങ്കെടുത്തു.
യുവദീപ്തി ക്ലബ് പ്രസിഡൻ്റ് ബാബു മണ്ണകത്ത്, തമ്പി പാരിക്കാപ്പിള്ളിൽ, എം. എസ്. മർക്കോസ്, ജിജി വർഗീസ് ചാഞ്ഞപിള്ളാക്കൽ, ഷാജി ജോസ് എന്നിവർ പ്രസംഗിച്ചു.