മേപ്പയ്യൂര്‍: മൂന്ന് ബാലികമാരെ ലൈംഗിക പീഡനത്തിരയാക്കിയ കേസിലെ കൊഴുക്കല്ലൂര്‍ സ്വദേശിയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും.കൊഴക്കല്ലൂര്‍, കിഴക്കേ വടക്കേ ചാലില്‍ അബ്ദുല്‍സലാം (45)നെയാണ് നാദാപുരം കോടതി ശിക്ഷിച്ചത്. എട്ട് വയസ്സ് വീതം പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലാണ് കോടതി വിധി. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജ് കെ. നൗഷാദ് അലിയാണ് ശിക്ഷവിധിച്ചത്.
2023 ജൂലൈ മാസം 4ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിട്ടു വീടിന്റെ പരിസരത്ത് വെച്ച് കളിക്കുകയായിരുന്നു മൂന്നു കുട്ടികളും. ആ സമയത്ത് പ്രതി സ്ഥലത്തേക്ക് വരികയും പരിസരത്തൊന്നും ആളില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ഓരോരുത്തരെയായി ഉപദ്രവിക്കുകയായിരുന്നു.
കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മേപ്പയ്യൂര്‍ പൊലീസാണ് കേസെടുത്തത്. മേപ്പയൂര്‍ ഇന്‍സ്‌പെക്ടര്‍ ജംഷീദ് പി, എസ്.ഐ അതുല്യ കെ.ബി എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി മൂന്ന് കേസുകളിലായി 42 രേഖകള്‍ ഹാജരാക്കുകയും ഒന്നു മുതല്‍ 33 കൂടിയ സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി മനോജ് അരൂര്‍ ഹാജരായി