സഊദിയിൽ ഇനി 'കഫീൽ' ഇല്ല, അര നൂറ്റാണ്ട് പഴക്കമുള്ള സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കി

Oct. 23, 2025, 10:17 a.m.

ജിദ്ദ :ഏറെ ആക്ഷേപങ്ങൾക്ക് ഇടയാക്കിയ, 50 വർഷം പഴക്കമുള്ള കഫാല തൊഴിൽ സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കി സൗദി അറേബ്യ. സഊദിയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ നിയന്ത്രണാധികാരം ഒരു കഫീലിന് (തൊഴിലുടമ) നൽകുന്ന നിയമമാണ് നിർത്തലാക്കിയത്. തൊഴിലാളികൾക്ക് മേൽ മനുഷ്യത്വരഹിതമായ നിയന്ത്രണങ്ങൾക്ക് നിയമം വഴിയൊരുക്കുന്നുവെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് നടപടി. ഏകദേശം 13 ദശലക്ഷം വിദേശ തൊഴിലാളികൾക്ക് ഈ പരിഷ്കാരം പ്രയോജനം ചെയ്യും. ഇതിൽ 2.5 ദശലക്ഷം പേർ ഇന്ത്യക്കാരാണ്.

1950-കളിലാണ് കഫാല സമ്പ്രദായം സഊദിയിൽ നിലവിൽ വന്നത്. ഇന്ത്യയിൽ നിന്നും മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള വിദഗ്ദ്ധരും അവിദഗ്ദ്ധരുമായ വിദേശ തൊഴിലാളികളുടെ ഒഴുക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഇത്. നിർമ്മാണ, ഉൽപ്പാദന മേഖലകളിൽ ജോലി ചെയ്തിരുന്ന ഈ തൊഴിലാളികൾ സൗദി സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായിരുന്നു. കുറഞ്ഞ കൂലിയുള്ള ഈ തൊഴിലാളികൾ രാജ്യത്ത് വർദ്ധിക്കുന്നത് ഒഴിവാക്കാനായി, വരുന്ന എല്ലാ തൊഴിലാളികളെയും ഒരു ‘കഫീലുമായി’ ബന്ധിപ്പിച്ചു. തൊഴിലാളിയുടെ ‘സ്പോൺസറായി’ പ്രവർത്തിക്കുന്ന വ്യക്തിക്കോ കമ്പനിക്കോ ആയിരുന്നു ഈ കഫീൽ അധികാരം നൽകിയിരുന്നത്. ഈ ‘സ്പോൺസർക്ക്’ വിദേശ പൗരൻ്റെ ജീവിതത്തിൽ വലിയ നിയന്ത്രണാധികാരം ലഭിച്ചു. തൊഴിലാളി എവിടെ ജോലി ചെയ്യണമെന്ന് തീരുമാനിക്കാനും, കൂലി നിശ്ചയിക്കാനും, എവിടെ താമസിക്കണമെന്ന് പോലും തീരുമാനിക്കാൻ വരെ കഫീലിന് അധികാരമുണ്ടായിരുന്നു.

അതിക്രമത്തിന് ഇരയാകുന്ന തൊഴിലാളിക്ക് അതിക്രമം കാണിച്ച ആളുടെ അനുമതിയില്ലാതെ കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്നത് ഈ നിയമത്തിലെ വ്യവസ്ഥകളിൽ ഒന്നായിരുന്നു. വിദഗ്ദ്ധ തൊഴിലാളികൾക്കും വൈറ്റ് കോളർ ജോലിക്കാർക്കും ഈ സമ്പ്രദായം അത്ര പ്രതിസന്ധി സൃഷ്ടിച്ചിരുന്നില്ലെങ്കിലും അവിദഗ്ധ തൊഴിലാളികൾക്ക് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു ഇത്. തൊഴിലാളിയുടെ യാത്രാരേഖകൾ പിടിച്ചെടുക്കാനും, ജോലി മാറുമ്പോൾ തീരുമാനമെടുക്കാനും, രാജ്യം വിടാൻ അനുവദിക്കാതിരിക്കാനും വരെ കഫീലിന് അധികാരം നൽകുന്ന രീതിയിലായിരുന്നു ഈ നിയമം.

കുവൈറ്റ്, ഒമാൻ, ലബനൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ വിവിധ രൂപങ്ങളിൽ ഈ നിയമം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ രാജ്യങ്ങളിലായി ഏകദേശം 25 ദശലക്ഷം വിദേശ പൗരന്മാരാണ് തങ്ങളുടെ കഫീലുകളുടെ നിയന്ത്രണത്തിൽ കഴിയുന്നത്. ഇതിൽ ഏറ്റവും വലിയ സമൂഹം ഏകദേശം 7.5 ദശലക്ഷം വരുന്ന ഇന്ത്യക്കാരാണ്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ ‘വിഷൻ 2030’ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ സമ്പ്രദായം നിർത്തലാക്കാനുള്ള പദ്ധതി സൗദി അറേബ്യ ജൂണിൽ പ്രഖ്യാപിച്ചത്. 2029-ലെ ഏഷ്യൻ വിൻ്റർ ഗെയിംസ് ഉൾപ്പെടെയുള്ള ആഗോള പരിപാടികൾക്ക് മുന്നോടിയായി വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി രാജ്യത്തിൻ്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ബഹു-ട്രില്യൺ ഡോളർ പദ്ധതിയാണിത്.

അന്താരാഷ്ട്ര സമ്മർദ്ദം, എൻജിഒ, സഹായ ഏജൻസികളുടെ റിപ്പോർട്ടുകൾ, വിദേശ നിക്ഷേപകരിൽ നിന്നുള്ള വിയോജിപ്പുകൾ എന്നിവയെല്ലാം നിയമം റദ്ദാക്കാൻ സഊദി ഗവൺമെന്റിനെ പ്രേരിപ്പിച്ച ഘടകങ്ങളാണ്.


MORE LATEST NEWSES
  • കെ എസ് ആർ ടി സി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം
  • സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • റോഡ് ഉൽഘാടനം ചെയ്തു
  • താമരശ്ശേരി പഴശ്ശി രാജാവിദ്യാമന്ദിരത്തിൽ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ കൊണ്ടാടി
  • വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന മധ്യവയസ്കൻ മരിച്ചു
  • ദീപിക്കിന്റെ മരണം; ഷിംജിതയ്ക്ക് ജാമ്യമില്ല
  • എച്ച്‍-1ബി വിസ പുതുക്കാൻ ഇനി അവസരമില്ല; ഇന്ത്യയിലേക്ക് തിരിച്ചുവന്നവർ കുടുങ്ങി
  • പൊലീസുകാരുടെ പരസ്യമദ്യപാനം:ആറ് പൊലീസുകാർക്ക് സസ്പെൻഷൻ
  • മാരക രാസലഹരിക്കടത്ത്; കൊച്ചിയില്‍ ആഫ്രിക്കന്‍ വനിത പിടിയില്‍
  • ശബരിമല സ്വർണക്കൊള്ള: നിയമസഭ കവാടത്തിൽ സത്യഗ്രഹം പ്രഖ്യാപിച്ച് യു.ഡി.എഫ്
  • അനുമതിയില്ലാതെ മൂട്ടയുടെ മരുന്നടിച്ചു'; ചെന്നൈയിലെ ലോഡ്ജിൽ മലയാളി യുവാവ് മരിച്ച നിലയിൽ
  • മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും
  • എലത്തൂരിലെ യുവതിയുടെ ആത്മഹത്യ;കൊലപാതകമെന്ന് പൊലീസ്.
  • ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക്
  • മരണ വാർത്ത
  • ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
  • ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.
  • ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് ഡൽഹി സ്വദേശിനിയെ കബളിപ്പിച്ച വെങ്ങപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ പിടിയിൽ
  • വയോധികനെ കിണറിന്റെ പൈപ്പിൽ വയോധികനെ കിണറിന്റെ പൈപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി നിലയിൽ കണ്ടെത്തി
  • ഭാരതപ്പുഴയ്ക്ക് നടുവിലുള്ള പൊന്തക്കാടിന് തീപിടിച്ചു; കൂടുതൽ ഭാഗത്തേക്ക് ആളിപ്പടരുന്നു
  • അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യത.
  • ചെങ്ങോട്ട്കാവിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചു
  • മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്ക് നറുക്കെടുപ്പിലൂടെ വീടുകള്‍ കൈമാറും
  • മണ്ഡലം കോൺഗ്രസ് കമ്മിറ്റി റിപ്പബ്ലിക് ദിനം ആചരിച്ചു
  • പതിനാർകാരനെ ക്രൂരമായി മർദിച്ച സംഭവം; ഒരാൾകൂടി പിടിയിൽ
  • റിപ്പബ്ലിക്ക് ദിനാഘോഷവും വാർഷിക കലോത്സവവും സംഘടിപ്പിച്ചു.
  • കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
  • മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം ബോചെ അവാർഡിന് അപേക്ഷ ക്ഷണിച്ചു
  • വയനാട്ടിൽ സ്കൂൾ ബസിൽ വച്ച് അഞ്ചാം ക്ലാസുകാരന് സഹപാഠിയുടെ മർദനം; കൈ തല്ലിയൊടിച്ചു
  • ദേശീയ മീറ്റിന് പരിശീലനം നടത്തുന്നതിൽ നിന്ന് ഷൂട്ടിങ് മത്സരാർഥിയെ തടഞ്ഞെന്ന പരാതി; നടപടിയെടുക്കാത്തതിൽ റിപ്പോർട്ട് തേടി കോടതി
  • ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീണ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
  • ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീണ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
  • മരണ വാർത്ത
  • വളാഞ്ചേരിയില്‍ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റില്‍
  • ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ പൊന്ന്
  • റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി
  • ബുള്ളറ്റിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
  • നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്കും 8 യാത്രക്കാർക്കും പരിക്ക്
  • കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് മരണം; രണ്ടു പേർക്ക് ​ഗുരുതര പരിക്ക്
  • ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
  • ബാലുശ്ശേരിഎക്കോ വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം,രണ്ടു പേർക്ക് പരിക്ക്
  • 77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ
  • കൊളങ്ങരാംപൊയിൽ മജീദ് കുടുംബ സംരക്ഷണ കമ്മിറ്റി: ഭൂമി രേഖ കൈമാറി
  • യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു
  • കാനഡയിൽ ഇന്ത്യൻ വംശജനെ വെടിവച്ച് കൊലപ്പെടുത്തി
  • നാട്ടിലേക്കുള്ള യാത്രക്കിടെ മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു
  • താമരശ്ശേരി ഫെസ്റ്റിന് നാളെ തുടക്കം.
  • കൽപ്പറ്റയിൽ പതിനാറ് വയസുകാരന് ക്രൂരമർദ്ദനം
  • എൽ.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ