തൃശൂർ :തൃശൂർ എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം. വീടിനുള്ളിൽ കളിക്കുന്നതിനിടയിൽ ആണ് ഉമ്മർ–മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ശ്വസംമുട്ടി മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടി അബോധാവസ്ഥയിൽ ആവുകയായിരുന്നു. കാര്യമെന്തെന്നറിയാതെ കുഴഞ്ഞ മാതാപിതാക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.
ആശുപത്രിയിൽ വച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് അടപ്പ് തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്ന് അറിയുന്നത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.