കൊയിലാണ്ടി : കയര്‍ പിരിക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങി അപകടം. കൊയിലാണ്ടി ഉള്ളൂര്‍ കടവിന് സമീപമുള്ള കുന്നത്തറ കയര്‍ വ്യവസായ കേന്ദ്രത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് അപകടം. കൊല്ലോറത്ത് ബീനയുടെ കൈ ജോലി ചെയ്യുന്നതിലൂടെ മെഷീനില്‍ കുടുങ്ങുകയായിരുന്നു.
വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ വി.കെ ബിജുവിന്റെ നേതൃത്വത്തില്‍ സേന എത്തുകയും ഹൈഡ്രോളിക് കട്ടറും ക്രോബാറും ഉപയോഗിച്ച് മിഷനില്‍ കുടുങ്ങിയ കൈ നാട്ടുകാരുടെ സഹായത്തോടു കൂടി പുറത്തെടുക്കുകയും ചെയ്തു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചു.