മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം തട്ടിയേക്കലിൽ പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. പൂക്കോട്ടുംപാടം സ്വദേശി ചന്ദ്രൻ (69) ആണ് മരിച്ചത്. രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പൂക്കോട്ടുംപാടത്ത് ചായക്കടയിൽ തൊഴിലാളിയായ ചന്ദ്രൻ കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം