തരുവണ: വികസന മുരടിപ്പും,സ്വജനപക്ഷ പാതവും മാത്രം കൈമുതലാക്കിയവെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് ഭരണ സമിതിക്കു ശക്തമായ തിരിച്ചടി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ പദ്ധതികൾ ആസൂത്രണം ചെയ്തു.ഇതിനു വേണ്ടിഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ യു.ഡി.എഫ്.നേതൃ യോഗം തീരുമാനിച്ചു.മോയി വാരാമ്പറ്റ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌തു ഹാജി യോഗം ഉൽഘാടനം ചെയ്തു.
മിഷൻ 2025 കർമ്മപദ്ധതി ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.എം.വേണുഗോപാൽ വിശദീകരിച്ചു.
ഇടത് തുർഭരണത്തിനെതിരെ നവംബർ 2, 3 തിയ്യതികളിൽ മുസ്ലിം ലീഗ് നടത്തുന്ന ഗ്രാമയാത്രയും 7, 8 തിയ്യതികളിൽ കോൺഗ്രസ്സ് നടത്തുന്ന ഗ്രാമത്തെ തട്ടി ഉണർത്തും യാത്രയും വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
ചിന്നമ്മ ജോസ്, ഉസ്മാൻ പള്ളിയാൽ, ഷാജി ജേക്കബ്, ടി.കെ.മമ്മൂട്ടി, അമ്മത് കൊടുവേരി, എൻ.കെ.പുഷ്പലത, ഇ.വി. സിദ്ധീഖ്, എം.ലതിക, പി.മുഹമ്മദ്, സി.സി.അബ്ദുള്ള, മുനീർ തരുവണ ,ഷറഫ് മാടമ്പള്ളി, കെ.കെ.സി.റഫീക്ക്, കെ.കെ.നാസർ, ഐ.സി.തോമസ്, പി.പ്രകാശൻ, എ.മുഹമ്മദ്,ജിൽഷാദ്, ജോയി പള്ളിപ്പുറം, സി.പി.ജബ്ബാർ, സാജു എം.എം, ഷാജി പനമട, മുഹമ്മദ്, ഉനൈസ് ഒ.ടി, എന്നിവർ പ്രസംഗിച്ചു.