കൊച്ചി: റെക്കോഡുകള്‍ സൃഷ്ടിച്ച് കുതിക്കുന്നതിനിടെ ഇടിഞ്ഞ് തുടങ്ങിയ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. രണ്ട് ദിവസമായി കുത്തനെ ഇടിഞ്ഞിടത്ത് നിന്ന് ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.പവന് വില 92,000ത്തിലെത്തി.
പവന് 600 രൂപയാണ് ഇന്നലെ കുറഞ്ഞിരിക്കുന്നത്. ഇതോടെ 98,000ത്തിന് അടുത്തു വരെ എത്തിയിരുന്ന സ്വര്‍ണവില 91,000ത്തിലേക്ക് താഴ്ന്നു. അതായത് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ ഇടിഞ്ഞ് 11,465 ആയി. പവന് 600 രൂപ കുറഞ്ഞ് 91,720ലെത്തി.
തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്കും രാവിലേയും സ്വര്‍ണത്തിന് വില കുറഞ്ഞിരുന്നു. ബുധന്‍ രാവിലെ ഒറ്റയടിക്ക് പവന് 2,480 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് ഗ്രാമിന് 120 രൂപ താഴ്ന്ന് 11,540 രൂപയും പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയുമായി. രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 430 രൂപയും പവന് 3,440 രൂപയുമാണ് കുറഞ്ഞത്. സമീപകാലത്ത് ആദ്യമാണ് ഒറ്റദിവസം ഇത്രയും വില കുറഞ്ഞത്.
ചൊവ്വ രാവിലെ വില ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമെന്ന സര്‍വകാല ഉയരത്തിലായിരുന്നു. പിന്നീട് വൈകുന്നേരം വിലയിടിഞ്ഞ് 95,760 രൂപയിലെത്തി.
ഇന്ന് വില ഇങ്ങനെ
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കൂടി 11,500 ആയി. പവന് 280 രൂപ കൂടി 92,000ത്തിലെത്തി.
24 കാരറ്റ്
ഗ്രാമിന് 38 രൂപ കൂടി 12,546
പവന് 304 രൂപ കൂടി 1,00,368
22 കാരറ്റ്
ഗ്രാമിന് 35 രൂപ കൂടി 11,500
പവന് 280 രൂപ കൂടി 92,000
18 കാരറ്റ്
ഗ്രാമിന് 28 രൂപ കൂടി 9,409
പവന് 224 രൂപ കൂടി 75,272
സാധാരണ രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും മാറ്റം കൊണ്ടു വരുന്നത്. ലാഭമെടുപ്പ് സമ്മര്‍ദം മൂലം രാജ്യാന്തര സ്വര്‍ണവില കൂപ്പുകുത്തിയതാണ് കേരളത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ വില കുറയാന്‍ ഇടയാക്കിയത്. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 4,381 ഡോളര്‍ നിലവാരത്തില്‍ നിന്ന് 4,009 ഡോളറിലേക്ക് എത്തിയ പശ്ചാത്തലത്തിലായിരുന്നു കേരളത്തിലും വീഴ്ച. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യന്തര വിപണിയിൽ ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ കേരളത്തില്‍ നിലവിലെ അവസ്ഥ മാറുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.