കോഴിക്കോട്: കോഴിക്കടയെ മറയാക്കി കഞ്ചാവ് വില്പന നടത്തിയ യുവാവ് അറസ്റ്റിലായി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി നീലംകുഴിൽതാഴം ഫൗമിനി ഫാത്തിമ ഹൗസിൽ ഇരുപത്തൊന്നുകാരനായ സൽമാൻ ഫാരിസ് ആണ് അറസ്റ്റിലായത്. കഞ്ചാവ് വില്പന നടത്തി ലഭിച്ച കാശുപയോഗിച്ചു വാങ്ങിയ കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നടക്കാവ് പണിക്കർ റോഡിൽ വെച്ച് 2.420 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ നടക്കാവ് പോലീസും ഡാൻസഫും ചേർന്ന് അറസ്റ്റു ചെയ്തത്. കഞ്ചാവ് വില്പന നടത്തിയ 61,160 രൂപയും കണ്ടെടുത്തിരുന്നു. ഈ സംഭവത്തിലാണ് കാർ കണ്ടെടുത്തത്. കഞ്ചാവ് വില്പന നടത്തി ലഭിച്ച കാശുപയോഗിച്ചു വാങ്ങിയ കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കടയിൽ കോഴിയിറച്ചി വാങ്ങാനെന്ന വ്യാജേന എത്തുന്ന ഇടപാടുകാർക്ക് കവറിലൊളിപ്പിച്ച് കഞ്ചാവ് കൊടുക്കും. ഈ പണം ഉപയോഗിച്ചാണ് സൽമാൻ കാറ് വാങ്ങിയത്.