എ സി ഇറക്കുന്നതിനിടെ കുഴഞ്ഞു വീണു; റിയാദിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു

Oct. 25, 2025, 3:23 p.m.

റിയാദ്: എ സി ഇറക്കുന്നതിനിടെ കുഴഞ്ഞു വീണു പരിക്കേറ്റ് റിയാദിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം ബാലാത്തുരുത്തി സ്വദേശി മനോഹരൻ (65) ആണ് ഒരു മാസത്തോളം കാലത്തെ ആശുപത്രിയിൽ ചികിത്സക്കിടെ മരണപ്പെട്ടത്.

ഒരു മാസം മുമ്പ് റൂമിലെ എ.സി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ബോധരഹിതനായി താഴെ വീഴുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമായിരുന്നു.

17 വർഷമായി സഊദിയിൽ നിർമാണ മേഖലയിൽ ജോലി ചെയ്‌തുവരികയായിരുന്ന ഇദ്ദേഹം ഒരു മാസത്തോളം റിയാദിലെ ദറൈയ്യാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇവിടെ നിന്ന് പിന്നീട് ഷാക്കിറ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് മരണം.

ബോധരഹിതനായ രോഗിയെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകാഞ്ഞതും സുഹൃത്തുക്കൾ നൽകിയ വിവരങ്ങളിലെ പൊരുത്തക്കേടുകളും സംശയത്തിനിടയാക്കിയിരുന്നു. ഇതേ തുടർന്ന് ദറൈയ്യാ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി ഇദ്ദേഹത്തിന്റെ റൂമിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് റൂം പരിശോധിച്ചതിന് ശേഷം അറസ്റ്റ് ചെയ്തവരെ വിട്ടയച്ചുവെങ്കിലും കേസ് നിലനിൽക്കുന്നുണ്ടായിരുന്നു.

ഇതിനിടെ മനോഹരൻ മരണപ്പെട്ടു. മരണ ശേഷം കേസ് ഉള്ളതിനാൽ പേപ്പർ ജോലികൾ രണ്ടാഴ്‌ചത്തെ കാലതാമസം നേരിട്ടു. അപകടത്തെ കുറിച്ച് ആശുപത്രിയിൽ നൽകിയ മൊഴിയായി രേഖപ്പെടുത്തിയത് എ.സി ശരീരത്തിൽ വീണുഎന്നതാണ്. അത്തരത്തിലുള്ള പരിക്കുകൾ അദ്ദേഹത്തിൻ്റെ ശരീരത്തിൽ കാണാതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്. അപകടത്തെ കുറിച്ച് നൽകുന്ന മൊഴി കൃത്യമായില്ലെങ്കിൽ ഇത്തരത്തിൽ പോലീസ് കേസും, മൃതദേഹം നാട്ടിലെത്തിക്കാൻ താമസം നേരിടുകയും ചെയ്യുമെന്നും പരമാവധി അപകടത്തിൽ പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് തന്നെ വിളിക്കാൻ ശ്രമിക്കണമെന്നും കേളി ജീവകാരുണ്യ വിഭാഗം ഓർമ്മപ്പെടുത്തി.

പരേതനായ കുട്ടൻ്റെയും സുഭദ്രയുടെയും മകനാണ് മരിച്ച മനോഹരൻ. ഭാര്യ: രമ്യ, മക്കൾ: അശ്വിൻ, അശ്വതി. മരണാന്തര നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു ബാലാതുരുത്തിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.


MORE LATEST NEWSES
  • ലക്കിടിയിൽ മെത്താംഫിറ്റമിനുമായി യുവതിയും യുവാവും അറസ്റ്റിൽ
  • കർണാടക ബേഗൂരിലെ വാഹനപകടം;രണ്ട് പേർ മരണപെട്ടു
  • ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസവിജയം
  • എക്സൈസ് മന്ത്രി എം.ബി രാജേഷിന് എതിരെ ഗുരുതര ആരോപണവുമായി എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
  • ലോകകപ്പിനായി ഇന്ത്യയിലെത്തിയ ഓസീസ് താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
  • കൊളഗപ്പാറ, അമ്പലവയൽ മേഖലയിലെ റോഡപകടങ്ങൾക്ക് തടയിടണം;റാഫ്
  • ദേശീയപാതയിൽ വൻ കവർച്ച; ബസ് ഉടമയുടെ 75 ലക്ഷം രൂപ മോഷ്ടിച്ചു
  • കോഴിക്കടയുടെ മറവിൽ കഞ്ചാവ് വില്പന;ഇരുപത്തൊന്നുകാരൻ പിടിയിൽ
  • കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു;മൂന്ന് പേർക്ക് ഗുരുതര പരിക്ക്
  • ഗസ്സയിൽ സർവനാശം വിതച്ച് ബൂബി ട്രാപ് റോബോട്ട്;ഇസ്രായേൽ ഉപയോഗിച്ചത് ലോകം വിലക്കിയ ആയുധം
  • അര്‍ജന്റീന ടീമും നായകന്‍ മെസിയും നവംബറില്‍ കേരളത്തിലേക്കില്ല;സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍
  • വീണ്ടും കുതിച്ച് സ്വർണവില; ഇന്ന് കൂടിയത് 920 രൂപ
  • സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹിമാൻ നിര്യാതനായി
  • ശബരിമലയിലെ സ്വർണം ബെല്ലാരിയിൽ; കണ്ടെത്തിയത് സ്വർണക്കട്ടികൾ
  • കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്തിയ 46.5 കിലോ കഞ്ചാവുമായി നാലു പേർ പിടിയിൽ
  • ലയണൽ മെസ്സിയും അർജന്റീന ഫുട്ബാൾ ടീമും നവംബറിൽ കേരളത്തിലെത്തില്ല.
  • ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്
  • ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും.
  • കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നവംബർ മുതൽ
  • ബാലുശ്ശേരിയിൽ വാടക വീട്ടിൽ വൻ സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി.
  • ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടത് ഉടമകള്‍ നിയോഗിച്ച ഗുണ്ടകളാണെന്നും അക്രമങ്ങള്‍ക്ക് പൊലീസ് തന്നെ കൂട്ടു നിന്നെന്നും സമരസമിതി
  • കോഴിക്കോട് സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും തുക കണ്ടുകെട്ടി പൊലീസ്
  • സ്കൂളിലെ ഹിജാബ് വിവാദം: ഹർജി തീർപ്പാക്കി ഹൈക്കോടതി
  • കൈക്കൂലിക്കേസിൽ ആർ.ടി.ഒ. ഡ്രൈവർക്ക. ഏഴുവർഷം കഠിനതടവ്
  • കോഴിക്കോട് സ്വദേശിയെ യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തി
  • പേരാമ്പ്രയില്‍ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം തിരുത്തപ്പെടണം; പിഎം ശ്രീയിൽ വിമർശനവുമായി എസ് എഫ് ഐ നേതാക്കൾ
  • ഫ്രഷ് കട്ട് സമരം: സിപിഎം ജില്ലാ നേതൃത്വത്തിൻ്റെ വാദം തള്ളി സിപിഎം പ്രാദേശിക നേതാവ്
  • അച്ചടക്കത്തിന്റെ ഭാഗമായി അധ്യാപകന് ചൂരൽ പ്രയോഗം നടത്താം; ഹൈക്കോടതി
  • അസ്മിനയെ കാമുകൻ കൊലപ്പെടു ത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
  • ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ആനക്കൊമ്പ് കേസിൽ സർക്കാരിനും നടൻ മോഹൻലാലിനും തിരിച്ചടി
  • കുതിക്കുന്നതിനിടെ ഇടിഞ്ഞ് തുടങ്ങിയ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന
  • യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ പദ്ധതികൾ ആസൂത്രണം ചെയ്തു
  • സിപിഎം നേതാവിനെ പാർട്ടി ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തി
  • തൃക്കൈപ്പറ്റ ശിവ ക്ഷേത്ര പ്രദക്ഷിണ വഴി ഭഗവാന് സമർപ്പിച്ചു
  • മലപ്പുറത്ത് ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം
  • വന്യജീവികളുടെ ഫോട്ടോ എടുക്കാൻ ബസ് നിർത്തരുത്; കെഎസ്ആർടിസിക്ക് വനം വകുപ്പിന്റെ മുന്നറിയിപ്പ്
  • റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ പീസ് വില്ലേജ് സന്ദർശനം ആകർഷമായി
  • രാഷ്ട്രപതി ഇന്ന് കൊച്ചിയിൽ; ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം
  • വനിതാ ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ സെമി ഫൈനലില്‍
  • മരണ വാർത്ത
  • പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു
  • മിനി സ്റ്റേഡിയം ഉൽഘാടനം നിർവഹിച്ചു
  • ഇന്ത്യൻ പാസ്പോർട്ട് അപേക്ഷയുടെ മാനദണ്ഡങ്ങളിൽ മാറ്റം, സൗദിയിൽ ഒക്ടോബർ 24 മുതൽ പ്രാബല്യത്തിൽ
  • വടകര സ്വദേശിനി ആറ്റിങ്ങലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍
  • കയര്‍ പിരിക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങി അപകടം
  • ഫ്രഷ് കട്ട് സമരം;രണ്ടുപേരെ കസ്റ്റഡിയിലെടുത്തു
  • ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ്.
  • കേഴമാനിനെ വേട്ടയാടി; സഹോദരങ്ങൾ അറസ്റ്റിൽ