ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസവിജയം

Oct. 25, 2025, 4:03 p.m.

സിഡ്‌നി:ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസവിജയം. മുന്‍ നായകന്‍മാരായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. മത്സരത്തില്‍ രോഹിത് ശര്‍മ സെഞ്ച്വറിയും കോഹ്‌ലി അര്‍ധ സെഞ്ച്വറിയും നേടി. 105 പന്തില്‍ നിന്നായിരുന്നു രോഹിതിന്റെ സെഞ്ച്വറി.

രോഹിത് 121 റണ്‍സും കോഹ് ലി 74 റണ്‍സും നേടി പുറത്താകാതെ നിന്നു. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. മത്സരത്തിന്റെ 11ാം ഓവറില്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ക്യാച്ചെടുത്താണു ഗില്ലിനെ പുറത്താക്കിയത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും കോഹ് ലി റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു .

ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 46.4 ഓവറില്‍ 236 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കു സാധിച്ചു. 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഷിത് റാണയുടെ മികവാണ് ഇന്ത്യയെ തുണച്ചത്. 52 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അവസാന 7 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ഇന്ത്യ ഓസീസിനെ 236ല്‍ ഒതുക്കിയത്.

അര്‍ധ സെഞ്ച്വറി നേടിയ മാറ്റ് റെന്‍ഷോയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. താരം 56 റണ്‍സുമായി മടങ്ങി. ടോസ് നേടി ഓസീസ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടരെ മൂന്നാം മത്സരത്തിലും ശുഭ്മാന്‍ ഗില്ലിനു ടോസ് ഭാഗ്യമില്ലാതെ പോയി.

ഓസ്ട്രേലിയക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (41), ട്രാവിസ് ഹെഡ് (29) എന്നിവരാണ് തുടക്കത്തില്‍ പുറത്തായത്. സ്‌കോര്‍ 61ല്‍ എത്തിയപ്പോഴാണ് ഓസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഹെഡിനെ മുഹമ്മദ് സിറാജ് പ്രസിദ്ധ് കൃഷ്ണയുടെ കൈകളില്‍ എത്തിച്ചു. സ്‌കോര്‍ 88ല്‍ എത്തിയപ്പോള്‍ മാര്‍ഷും പുറത്തായി. താരത്തെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി.

പിന്നീട് മാത്യു ഷോര്‍ട്ട് (30), അലക്സ് കാരി (24), കൂപര്‍ കോണോലി (23) എന്നിവര്‍ പിടിച്ചു നിന്നെങ്കിലും വലിയ സ്‌കോറിലേക്ക് എത്താനായില്ല. നാതാന്‍ എല്ലിസ് (16) ആണ് രണ്ടക്കം കടന്ന മറ്റൊരാള്‍. 183 റണ്‍സില്‍ നാലാം വിക്കറ്റ് നഷ്ടമായ ശേഷം കൃത്യമായ ഇടവേളയില്‍ പിന്നീടുള്ള വിക്കറ്റുകളും ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതു.

ഹര്‍ഷിത് നാല് വിക്കറ്റെടുത്തപ്പോള്‍ വാഷിങ്ടന്‍ സുന്ദര്‍ 2 വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.


MORE LATEST NEWSES
  • ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ രാജസ്ഥാൻ സ്വദേശി പിടിയിൽ*
  • ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു.
  • ഫ്രഷ് കട്ട് തീവെപ്പിൽ അട്ടിമറി ആരോപണവുമായി സമരസമിതി
  • ലക്കിടിയിൽ മെത്താംഫിറ്റമിനുമായി യുവതിയും യുവാവും അറസ്റ്റിൽ
  • കർണാടക ബേഗൂരിലെ വാഹനപകടം;രണ്ട് പേർ മരണപെട്ടു
  • എ സി ഇറക്കുന്നതിനിടെ കുഴഞ്ഞു വീണു; റിയാദിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു
  • എക്സൈസ് മന്ത്രി എം.ബി രാജേഷിന് എതിരെ ഗുരുതര ആരോപണവുമായി എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
  • ലോകകപ്പിനായി ഇന്ത്യയിലെത്തിയ ഓസീസ് താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
  • കൊളഗപ്പാറ, അമ്പലവയൽ മേഖലയിലെ റോഡപകടങ്ങൾക്ക് തടയിടണം;റാഫ്
  • ദേശീയപാതയിൽ വൻ കവർച്ച; ബസ് ഉടമയുടെ 75 ലക്ഷം രൂപ മോഷ്ടിച്ചു
  • കോഴിക്കടയുടെ മറവിൽ കഞ്ചാവ് വില്പന;ഇരുപത്തൊന്നുകാരൻ പിടിയിൽ
  • കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു;മൂന്ന് പേർക്ക് ഗുരുതര പരിക്ക്
  • ഗസ്സയിൽ സർവനാശം വിതച്ച് ബൂബി ട്രാപ് റോബോട്ട്;ഇസ്രായേൽ ഉപയോഗിച്ചത് ലോകം വിലക്കിയ ആയുധം
  • അര്‍ജന്റീന ടീമും നായകന്‍ മെസിയും നവംബറില്‍ കേരളത്തിലേക്കില്ല;സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍
  • വീണ്ടും കുതിച്ച് സ്വർണവില; ഇന്ന് കൂടിയത് 920 രൂപ
  • സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹിമാൻ നിര്യാതനായി
  • ശബരിമലയിലെ സ്വർണം ബെല്ലാരിയിൽ; കണ്ടെത്തിയത് സ്വർണക്കട്ടികൾ
  • കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്തിയ 46.5 കിലോ കഞ്ചാവുമായി നാലു പേർ പിടിയിൽ
  • ലയണൽ മെസ്സിയും അർജന്റീന ഫുട്ബാൾ ടീമും നവംബറിൽ കേരളത്തിലെത്തില്ല.
  • ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്
  • ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും.
  • കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നവംബർ മുതൽ
  • ബാലുശ്ശേരിയിൽ വാടക വീട്ടിൽ വൻ സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി.
  • ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടത് ഉടമകള്‍ നിയോഗിച്ച ഗുണ്ടകളാണെന്നും അക്രമങ്ങള്‍ക്ക് പൊലീസ് തന്നെ കൂട്ടു നിന്നെന്നും സമരസമിതി
  • കോഴിക്കോട് സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും തുക കണ്ടുകെട്ടി പൊലീസ്
  • സ്കൂളിലെ ഹിജാബ് വിവാദം: ഹർജി തീർപ്പാക്കി ഹൈക്കോടതി
  • കൈക്കൂലിക്കേസിൽ ആർ.ടി.ഒ. ഡ്രൈവർക്ക. ഏഴുവർഷം കഠിനതടവ്
  • കോഴിക്കോട് സ്വദേശിയെ യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തി
  • പേരാമ്പ്രയില്‍ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം തിരുത്തപ്പെടണം; പിഎം ശ്രീയിൽ വിമർശനവുമായി എസ് എഫ് ഐ നേതാക്കൾ
  • ഫ്രഷ് കട്ട് സമരം: സിപിഎം ജില്ലാ നേതൃത്വത്തിൻ്റെ വാദം തള്ളി സിപിഎം പ്രാദേശിക നേതാവ്
  • അച്ചടക്കത്തിന്റെ ഭാഗമായി അധ്യാപകന് ചൂരൽ പ്രയോഗം നടത്താം; ഹൈക്കോടതി
  • അസ്മിനയെ കാമുകൻ കൊലപ്പെടു ത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
  • ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ആനക്കൊമ്പ് കേസിൽ സർക്കാരിനും നടൻ മോഹൻലാലിനും തിരിച്ചടി
  • കുതിക്കുന്നതിനിടെ ഇടിഞ്ഞ് തുടങ്ങിയ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന
  • യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ പദ്ധതികൾ ആസൂത്രണം ചെയ്തു
  • സിപിഎം നേതാവിനെ പാർട്ടി ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തി
  • തൃക്കൈപ്പറ്റ ശിവ ക്ഷേത്ര പ്രദക്ഷിണ വഴി ഭഗവാന് സമർപ്പിച്ചു
  • മലപ്പുറത്ത് ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം
  • വന്യജീവികളുടെ ഫോട്ടോ എടുക്കാൻ ബസ് നിർത്തരുത്; കെഎസ്ആർടിസിക്ക് വനം വകുപ്പിന്റെ മുന്നറിയിപ്പ്
  • റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ പീസ് വില്ലേജ് സന്ദർശനം ആകർഷമായി
  • രാഷ്ട്രപതി ഇന്ന് കൊച്ചിയിൽ; ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം
  • വനിതാ ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ സെമി ഫൈനലില്‍
  • മരണ വാർത്ത
  • പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു
  • മിനി സ്റ്റേഡിയം ഉൽഘാടനം നിർവഹിച്ചു
  • ഇന്ത്യൻ പാസ്പോർട്ട് അപേക്ഷയുടെ മാനദണ്ഡങ്ങളിൽ മാറ്റം, സൗദിയിൽ ഒക്ടോബർ 24 മുതൽ പ്രാബല്യത്തിൽ
  • വടകര സ്വദേശിനി ആറ്റിങ്ങലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍
  • കയര്‍ പിരിക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങി അപകടം