തിരുവമ്പാടി പഞ്ചായത്ത് വികസന സന്ദേശ യാത്ര ആനിക്കാംപൊയിലിൽ തുടക്കം കുറിച്ചു. ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ജാഥാ ക്യാപ്റ്റൻ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസണ് പതാക കൈമാറി കൊണ്ട് വികസന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു.
കേരളാ കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി സി.ജെ ടെന്നിസൺ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബോസ് ജേക്കബ്, ബാബു കളത്തൂർ, ഷൗക്കത്ത് കൊല്ലളത്തിൽ, ഷിനോയ് അടക്കാപ്പാറ, മില്ലി മോഹൻ, മനോജ് വാഴെപ്പറമ്പിൽ, രാജു അമ്പലത്തിങ്കൽ, അസ്ക്കർ ചെറിയമ്പലം, മഞ്ജു ഷിബിൻ പ്രസംഗിച്ചു.
27-10-2025 തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് മുത്തപ്പൻപുഴയിൽ നിന്നും പ്രയാണം ആരംഭിക്കുന്ന യൂഡിഎഫ് വികസന സന്ദേശ യാത്ര പത്തൊൻപത് വാർഡുകളിലും സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് വെകു: 5.00 മണിക്ക് തിരുവമ്പാടി ബെസ്റ്റാൻ്റ് പരിസരത്ത് സമാപിക്കും. ഡിസിസി പ്രസിഡൻ്റ് അഡ്വ: കെ പ്രവീൺ കുമാർ ഉദ്ഘടനം ചെയ്യും. മുസ്സിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻ്റ് സി.കെ കാസിം, കേരളാ കോൺഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഷിനോയി അടക്കാപ്പാറ മുഖ്യപ്രഭാഷണം നടത്തും.