പുതുപ്പാടി :പി .എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് ആർ. എസ്. എസ് കുഴലൂത്ത് നടത്തിയ ഇടത് സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് പുതുപ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴയിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. ആർ.എസ്.എസ് - സി.പി.എം കൂട്ട്കെട്ടിലൂട പിണറായി വിജയൻ കേരളത്തെ ഒറ്റിക്കൊടുത്തിരിക്കുകയാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
പ്രതിഷേധ പ്രകടനത്തിന് പി.കെ നംഷീദ്, കെ.സി ശിഹാബ്, അലി മണൽവയൽ, സിറാജ് മാങ്ങാപ്പൊയിൽ, ഷഫീഖ് കൈതപ്പൊയിൽ, വി.കെ ഷംനാദ് ,ഷാഹിദ് കണ്ണപ്പൻകുണ്ട് ,അസ്നിൽ, അഫ്സൽ മാനു, മുജീബ് കെ കെ ,നൗഷാദ് ചെറു നേതൃത്വം നൽകി