കോടഞ്ചേരി കരിമ്പാലക്കുന്ന് : ശുദ്ധ വായുവിനും ശുദ്ധജലത്തിനും വേണ്ടി അതിജീവനത്തിനായി താമരശ്ശേരി അമ്പായത്തോട്ടിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് സമാധാനപരമായി സമരം നടത്തിയ ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനാധിപത്യപരമായി നടത്തിയ സമരത്തെ ഫാക്ടറി മാനേജ്മെന്റ് സിപിഎം നേതാക്കന്മാരും പോലീസിനെ ഉപയോഗിച്ച് മനപ്പൂർവ്വ പ്രകോപനം ഉണ്ടാക്കി സാധാരണക്കാരുടെപ്രദേശത്തെ വീടുകളിൽ നിരന്തരം റൈഡും പോലീസ് രാജ് നടപ്പാക്കി കള്ളക്കേസും വേട്ടയാടലും അറസ്റ്റും അവസാനിപ്പിക്കണമെന്നും ഈ നടപടിയിൽ യുഡിഎഫ് പ്രദേശവാസികൾക്ക് വേണ്ടിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺകുമാർ.
അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ചുകൊണ്ട് കുത്തക മുതലാളിമാരെ സംരക്ഷിക്കുന്ന നയം പിണറായി വിജയൻ സർക്കാർ തിരുത്തണമെന്നും ജീവിക്കുവാനായി ന്യായമായ അവകാശങ്ങൾ പൊതുജനങ്ങൾക്ക് ജില്ലാ ഭരണകൂടം സാധിച്ചു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രദേശവാസികൾക്ക് വേണ്ടി സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും ഫാക്ടറി അടച്ചുപൂട്ടി മാലിന്യ പ്രശ്നം പരിഹരിക്കണമെന്നും ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അദ്ദേഹത്തോടൊപ്പം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാക്ക്, കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത്, യുഡിഎഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ, യുഡിഎഫ് കൺവീനർ അഹമ്മദ് പുന്നക്കൽ, മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി കെ കാസിം, ഡിസിസി ജനറൽ സെക്രട്ടറിമാരായ സി ടി ഭരതൻ, പി പി കുഞ്ഞായിൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി കെ ഹുസൈൻ കുട്ടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി ഗിരീഷ് കുമാർ,
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ,
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായജോസ് പൈക, തമ്പി പറ കണ്ടത്തിൽ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.