കോടഞ്ചേരി: തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ ഹാൻഡ് ബോൾ ടൂർണമെന്റിൽ മിന്നും പ്രകടനം കാഴ്ചവെച്ച കണ്ണോത്ത് സ്വദേശിയായ അലൻ കെ ബിജോയിയെ ദേശീയ ടീമിലേക്ക് തെരഞ്ഞെടുത്തു.
വേളംകോട് സെന്റ് ജോർജ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥി ആണ് അലൻ കെ. ബിജോയ്. സ്കൂളിലെ കായിക അധ്യാപകനായ ബേസിൽ സി.എസ് ആണ് കോച്ചിംഗ് നൽകി വരുന്നത്.
മുൻ സ്കൂൾ കായികമേളകളിൽ നിരവധി സമ്മാനങ്ങൾ അലൻ കരസ്ഥമാക്കിയിട്ടുണ്ട്.
ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന ദേശീയ ഹാൻഡ്ബോൾ ടൂർണമെന്റിന്റെ തയ്യാറെടുപ്പിലാണ് അലൻ. കണ്ണോത്ത് കിഴക്കേടത്ത് ബിജോയ് ജോസഫിന്റെയും ( അധ്യാപകൻ ചമൽ നിർമ്മല യു.പി സ്കൂൾ )ജാൻസി എം. സ്കറിയയുടെയും ( അധ്യാപിക ) മകനാണ് അലൻ കെ. ബിജോയ്.