പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ മാനനഷ്ടക്കേസ് നല്‍കി കുടുംബം. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും പി.പി ദിവ്യയ്ക്കും പ്രശാന്തനുമെതിരെ കുടുംബം കേസ് ഫയല്‍ ചെയ്തത്. പത്തനംതിട്ട സബ് കോടതി രണ്ടുപേര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. കേസ് അടുത്തമാസം പരിഗണിക്കും.
നവീന്‍ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നില്‍ ചിത്രീകരിച്ചു. മരണശേഷവും പ്രശാന്തന്‍ പലതവണ ഇത് ആവര്‍ത്തിച്ചുവെന്നും ഹരജിയില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 14ന് നവീന്‍ ബാബുവിനെ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ എത്തിയ ടി പി ദിവ്യ അതിക്ഷേപ പ്രസംഗം നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബു കോട്ടേഴ്‌സില്‍ തൂങ്ങിമരിച്ചത്. ഇതോടെയാണ് പി പി ക്കെതിരെ ആത്മഹത്യ പ്രേരണത്തിന് പൊലിസ് രേഖപ്പെടുത്തിക്കൊണ്ട് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തു നിന്നും പാര്‍ട്ടികളുടെ ചുമതലകളില്‍ നിന്നും ദിവ്യയെ ഒഴിവാക്കിയിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ദിവ്യ നവീനെതിരെ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഗുരുതരമായ വേട്ടയാടല്‍ ഉണ്ടാകുമെന്ന് നവീന്‍ ബാബു ഭയപ്പെട്ടിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.