ആലപ്പുഴ: അർത്തുങ്കലിൽ വള്ളത്തിൽ നിന്ന് കടലിൽ വീണ് മൽസ്യത്തൊഴിലാളി മരിച്ചു.ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോൾ ദേവസ്തി ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ വള്ളം തിരമാലയിൽപെട്ട് തെറിച്ചു വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ദേവസ്തി മീന്‍പിടിക്കാനായി പോയത്. കടലില്‍ വീണ ദേവസ്തിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം,സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളതീരത്തെ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസർകോഡ്,കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.