കൊടുവള്ളി നഗരസഭ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്; യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

Oct. 27, 2025, 2:42 p.m.

കോഴിക്കോട്: കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു. അനധികൃതമായി വോട്ടർമാരെ കൂട്ടിച്ചേർത്തും ഒഴിവാക്കിയും വോട്ടർ ലിസ്റ്റ് അട്ടിമറിച്ചെന്നും, ജനാധിപത്യപരമായ ഈ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും യു.ഡി.എഫ്. നേതാക്കൾ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുനിസിപ്പാലിറ്റിയിലെ ആയിരത്തിലധികം വോട്ടർമാരെ സ്വന്തം വാർഡുകളിൽ നിന്ന് മാറ്റിയതായും, ഡിവിഷൻ കൗൺസിലറുടെ ഭാര്യയെയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയെയും പോലും താമസിക്കുന്ന ഡിവിഷനിൽ നിന്ന് മാറ്റിയതായും നേതാക്കൾ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ അട്ടിമറിച്ച നീക്കത്തിനെതിരേ നിയമപരമായും, ജനാധിപത്യപരമായും യു.ഡി.എഫ് നേരിടുമെന്ന് ഡി.സി.സി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ,  മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡൻ്റ്  എം.എ റസാഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

305 പരാതികളിൽ ഒന്നുപരാതി പോലും പരിഗണിച്ചില്ലെന്ന് എം.എ റസാഖ് പറഞ്ഞു. കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ വെച്ച് കൊടുവള്ളി സർക്കിൾ ഇൻസ്‌പെക്ടറുടെ സാന്നിധ്യത്തിൽ മൂന്നു മണി മുതൽ അഞ്ചു മണി വരെ ക്യാംപ് ചെയ്താണ്  വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. വോട്ടർ പട്ടിക അട്ടിമറിച്ച വിഷയം ചർച്ചയാവുമെന്നതിനാലാണ് പൊലിസിനെ അയച്ചതെന്നാണ് വ്യക്തമാകുന്നതെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. 538 വോട്ടർമാരെ തള്ളണമെന്ന് അപ്പീൽ അധികാരിയായ ജോയന്റ് ഡയറക്ടർക്കാണ് അപേക്ഷ നൽകിയത്. എന്നാൽ സി.പിഎമ്മിന് വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് കാരണം ഒരെണ്ണം പോലും ഒഴിവാക്കപ്പെട്ടില്ല. 26ാം ഡിവിഷനിൽ 329 വോട്ടർമാരെ 28ാം ഡിവിഷനിലേക്ക് മാറ്റുകയുണ്ടായി.

305 പരാതികൾ പരിഗണിച്ചില്ല; വോട്ടർ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് പൊലിസ് സാന്നിധ്യത്തിൽ

നൽകിയ 305 പരാതികളിൽ ഒന്നുപോലും അധികൃതർ പരിഗണിച്ചില്ലെന്ന് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് പറഞ്ഞു. 538 വോട്ടർമാരെ ഒഴിവാക്കണമെന്ന അപേക്ഷ അപ്പീൽ അധികാരിയായ ജോയന്റ് ഡയറക്ടർക്ക് നൽകിയിട്ടും സി.പി.എമ്മിന് വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് കാരണം ഒരെണ്ണം പോലും ഒഴിവാക്കിയില്ല.

വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത് കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ വെച്ച് സർക്കിൾ ഇൻസ്‌പെക്ടറുടെ സാന്നിധ്യത്തിൽ മൂന്നുമണി മുതൽ അഞ്ചുമണി വരെ ക്യാമ്പ് ചെയ്താണെന്ന് യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. വോട്ടർപട്ടിക അട്ടിമറിച്ച വിഷയം ചർച്ചയാകുമെന്നതിനാലാണ് പോലീസ് സംരക്ഷണം തേടിയതെന്നും നേതാക്കൾ ആരോപിച്ചു.

ഡിവിഷൻ മാറ്റം: 26-ാം വാർഡിലെ 329 വോട്ടർമാർ 28 ലേക്ക്

വലിയ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി ജനാധിപത്യം പൂർണമായി അട്ടിമറിക്കപ്പെട്ടു എന്നതിന്റെ തെളിവായി 26-ാം ഡിവിഷനിലെ 329 വോട്ടർമാരെ 28-ാം ഡിവിഷനിലേക്ക് മാറ്റിയ സംഭവം നേതാക്കൾ ഉദാഹരിച്ചു. ഇതോടെ 26-ാം ഡിവിഷനിലെ വോട്ടർമാരുടെ എണ്ണം 700 ആയി കുറയുകയും 28-ാം ഡിവിഷനിൽ 1500 വോട്ടർമാരാവുകയും ചെയ്തു. ഈ വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നും യു.ഡി.എഫ്. നേതാക്കൾ കൂട്ടിച്ചേർത്തു.

ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺകുമാർ, മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് എന്നിവർക്കുപുറമെ മുനിസിപ്പാലിറ്റി ചെയർമാൻ വെള്ളറ അബ്ദു, കെ.സി. അബു, എ.പി. മജീദ്, വി.കെ. അബ്ദു ഹാജി, എസ്.പി. നാസർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

നഗരസഭ ജീവനക്കാരന്റെ ആത്മഹത്യ: ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യം

കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ ഇലക്ഷൻ ചുമതലയുണ്ടായിരുന്ന ക്ലർക്ക് അജീഷിന്റെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് യു.ഡി.എഫ്. നേതാക്കൾ ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ അദ്ദേഹത്തിന് മേലുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് യു.ഡി.എഫ്. സംശയിക്കുന്നത്.

അദ്ദേഹത്തിന്റെ ലോഗ് ഇൻ മറ്റാരോ ഉപയോഗിച്ചാണോ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയത് എന്നതിനെ കുറിച്ച് അന്വേഷിക്കണം. ആത്മഹത്യ ചെയ്യുന്നതിന് മുൻപുള്ള രണ്ട് ദിവസങ്ങളിലും രാത്രി 11.30 ഓടെയാണ് അജീഷ് വീട്ടിലെത്തിയത്. അജീഷിന്റെ മരണവുമായി ബന്ധപ്പെട്ട് സെക്രട്ടറി, അസിസ്റ്റൻ്റ് സെക്രട്ടറി എന്നിവരുടെ ഫോൺ വിളികൾ പരിശോധിക്കണമെന്നും യു.ഡി.എഫ്. നേതാക്കൾ ആവശ്യപ്പെട്ടു.


MORE LATEST NEWSES
  • രാജ്യവ്യാപക എസ്ഐആര്‍; കേരളമടക്കം 12 സംസ്ഥാനങ്ങളിൽ നാളെ മുതൽ നടപടികള്‍ ആരംഭിക്കും
  • ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ആംബുലൻസ് ഡ്രൈവറായ യുവാവ് പിടിയിൽ
  • ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐ.സി. യുവിൽ
  • കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ വൻ മാറ്റങ്ങള്‍ വരുത്താൻ സംസ്ഥാന സര്‍ക്കാർ
  • സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്
  • പിഎം ശ്രീയിൽ സമവായ നീക്കം;ബിനോയ് വിശ്വം-മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന് ആലപ്പുഴയിൽ
  • വൃക്കരോഗിക്ക് ആശ്വാസമായി മഹല്ല് കമ്മിറ്റിയും ക്ഷേത്ര ഭാരവാഹികളും ഒന്നിച്ചു;മണിക്കൂറുകൾക്കുള്ളിൽ സമാഹരിച്ചത് അരക്കോടിയോളം രൂപ
  • കൊടുങ്ങല്ലൂരിൽ യുവാവിനെ ക്രൂരമായി മർദിച്ചു;പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
  • മീൻ പിടിക്കുന്നതിനിടെ വള്ളത്തിൽ നിന്ന് വീണ് മൽസ്യത്തൊഴിലാളി മരിച്ചു
  • ശാന്ത സ്വഭാവക്കാരനായ സാത്വിക ബ്രാഹ്മണൻ; ശബരിമല സ്വർണക്കൊള്ളയിലെ പോറ്റി രഹസ്യം കണ്ട് അമ്പരന്ന് ശ്രീരാംപുര നിവാസികൾ
  • അപകടം തുടർക്കഥ; നന്തിയിൽ വീണ്ടും ബസ് ഡ്രൈനേജിൽ താഴ്ന്നു
  • സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, 10 ജില്ലകളിൽ അലര്‍ട്ട്
  • പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ്. അപകടത്തില്‍ ലോറി ഡ്രൈവര്‍ മരണപ്പെട്ടു*
  • പെരിന്തൽമണ്ണയിൽ കാലിൽ ചിവിട്ടിയത് ചോദ്യം ചെയ്തിന് പിന്നാലെ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചയാളെ തിരിച്ചറിഞ്ഞു
  • പുതിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും
  • കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, ഒരാള്‍ മരിച്ചു
  • പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ്. അപകടത്തില്‍ ലോറി ഡ്രൈവര്‍ മരണപ്പെട്ടു
  • വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച 26കാരന്‍ അറസ്റ്റില്‍.
  • അഞ്ച് വര്‍ഷത്തെ ഇടവേളക്കൊടുവില്‍ ഇന്ത്യ-ചൈന വിമാന സര്‍വീസ് പുനരാരംഭിച്ചു
  • കണ്ണഞ്ചേരിയിൽ മീൻവണ്ടി തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ധാരുണന്ത്യം
  • വീട്ടുകാര്‍ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി.
  • അടിമാലിയിലെ മണ്ണിടിച്ചിൽ; ദേശീയ പാത നിർമാണം താൽക്കാലികമായി നിർത്തിവെക്കണമെന്ന് കളക്ടറുടെ ഉത്തരവ്
  • ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ മൂന്ന് മലയാളികള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍
  • കോട്ടയത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം; പിതാവുള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍
  • കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യും; പുതിയ വാഗ്ദാനവുമായി കായികമന്ത്രി
  • പി.എം ശ്രീയിൽ കേരള സർക്കാർ വാദം പൊളിഞ്ഞു; ഒപ്പിടാമെന്ന് 2024ൽ തന്നെ ഉറപ്പ് നൽകിയെന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി
  • വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് സ്വർണവും പണവും കവർന്നു; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
  • അടിമാലിയിലെ വീതികൂട്ടല്‍ അശാസ്ത്രീയമെന്ന് ആരോപണം; പരാതിപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നു നാട്ടുകാർ
  • നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു; ദിവ്യയ്ക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് നല്‍കി കുടുംബം
  • ശേഷിക്കുന്ന മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ ഹമാസിന് 48 മണിക്കൂര്‍ സമയമെന്ന് ട്രംപ്; ഗസ്സയില്‍ അന്താരാഷ്ട്ര സൈന്യത്തെ ഉടന്‍ വിന്യസിക്കുമെന്നും യു.എസ് പ്രസിഡന്റ്
  • ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍
  • ഒരു കോടി രൂപയുടെ ബാധ്യത വരുത്തിയെന്ന് ആരോപണം; വെള്ളനാട് സഹകരണ ബാങ്ക് മുൻ സെക്രട്ടറി അനിൽ കുമാർ ജീവനൊടുക്കി
  • കണ്ണോത്ത് സ്വദേശി അലൻ കെ ബിജോയി ദേശീയ ടീമിലേക്ക്
  • തദ്ദേശ തെര‍ഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
  • തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്നത് പതിവാക്കിയ സംഘത്തെ പിടികൂടി.
  • താമരശ്ശേരി അറവുമാലിന്യ കേന്ദ്രം ആക്രമണം: നാല് പേർ കൂടി പിടിയിൽ; അന്വേഷണം ഊർജിതമാക്കി പൊലീസ്
  • കേരള സ്കൂൾ കായിക മേള; 200 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ നാ​ല് മീ​റ്റ് റെ​ക്കോ​ഡു​ക​ൾ
  • കുന്നുമ്മലിൽ തെരുവുനായശല്യം രൂക്ഷം
  • അടിമാലിയിൽ മണ്ണിടിച്ചിൽ; കുടുങ്ങിക്കിടന്ന ദമ്പതിമാരിൽ ഒരാൾ മരിച്ചു
  • വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം, ഭീഷണി, ഒളിവിൽ പോയ മുൻ ഹെഡ്മാസ്റ്റർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
  • പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
  • സ്കൂട്ടർഅപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു
  • പോലീസ് കള്ളക്കേസും വേട്ടയാടലും അവസാനിപ്പിക്കണം ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ
  • പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് ആർ. എസ്. എസ് കുഴലൂത്ത് നടത്തിയ ഇടത് സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധാഗ്നി സംഘടിപ്പിച്ചു
  • തിരുവമ്പാടി പഞ്ചായത്ത് യൂഡിഎഫ് വികസന സന്ദേശ യാത്രക്ക് തുടുക്കം കുറിച്ചു
  • ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ രാജസ്ഥാൻ സ്വദേശി പിടിയിൽ*
  • ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു.
  • ഫ്രഷ് കട്ട് തീവെപ്പിൽ അട്ടിമറി ആരോപണവുമായി സമരസമിതി
  • ലക്കിടിയിൽ മെത്താംഫിറ്റമിനുമായി യുവതിയും യുവാവും അറസ്റ്റിൽ
  • കർണാടക ബേഗൂരിലെ വാഹനപകടം;രണ്ട് പേർ മരണപെട്ടു