ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐ.സി. യുവിൽ

Oct. 27, 2025, 2:56 p.m.

സിഡ്നിയിൽ നടന്ന മത്സരത്തിനിടെ ആസ്​ട്രേലിയൻ ബാറ്റർ അലക്സ് കാരിയുടെ ഷോട്ട് കൈപിടിയിൽ ഒതുക്കുന്നതിനിടെ വീണ് വാരിയെല്ലിന് പരിക്കേറ്റതിനു പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡ്രസ്സിങ് റൂമിലെത്തിയ ഉടൻ സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും, ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ശനിയാഴ്ച ആശുപത്രിയിലെത്തിച്ച താരം കഴിഞ്ഞ ദിവസങ്ങളിൽ ഐ.സി.യുവിലായിരുന്നുവെന്നും രണ്ട് മുതൽ ഏഴു ദിവസം വരെ ആശുപത്രിയിൽ തുടരുമെന്നും അറിയിച്ചു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയുന്നതിനായി നിരീക്ഷണത്തിൽ തുടരും.

വീഴ്ചയുടെ ആഘാതം തിരിച്ചറിഞ്ഞ ഉടൻ ടീം ഡോക്ടറും ഫിസിയോയയും താരത്തെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. ഇപ്പോൾ ​​അപകടനില തരണം ചെയ്തുവെന്നും, വേഗം സുഖപ്പെടുമെന്നും ടീം വൃത്തങ്ങൾ അറിയിച്ചു. ജീവൻ തന്നെ അപകടത്തിലാകുന്ന സാഹചര്യത്തിലായിരുന്നു താരത്തെ അടിയന്തിരമായി ആശുപത്രിയിലേക്ക് മാറ്റിയത്.

ആന്തരിക രക്തസ്രാവമുള്ളതിനാൽ സുഖം പ്രാപിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സൂചന. കളിക്കളത്തിൽ തിരികെയെത്താൻ താമസിക്കുമെന്നും, തിരിച്ചുവരവ് എപ്പോൾ എന്ന് കൃത്യമായി പറയാനാവില്ലെന്നും അറിയിച്ചു.

സിഡ്നിയിൽ ആശുപത്രിയിൽ തുടരുന്ന താരത്തിന് പൂർണമായ സുഖം പ്രാപിച്ച് യാത്രക്ക് സജ്ജമായാൽ മാത്രമേ ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കൂ.

ബുധനാഴ്ച ആരംഭിക്കുന്ന ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ​ശ്രേയസ് അയ്യർ ഇല്ല.

24 റൺസെടുത്തു നിൽക്കെ ഹർഷിത് റാണയുടെ പന്തിൽ ഷോട്ടുതിർത്ത അലക്സ് കാരിയെ ബാക് വേഡ് പോയിന്റിൽ നിന്നും പിറകിലേക്ക് കുതിച്ചു പാഞ്ഞായിരുന്നു ശ്രേയസ് ഉജ്വല ക്യാച്ചിലൂടെ കൈപിടിയിലൊതുക്കിയത്. മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിന് ജയിച്ചു.


MORE LATEST NEWSES
  • ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർഥി; സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം
  • അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • എസ്ഐആര്‍; അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • കേരളത്തിൽ ഈ മാസം ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്
  • സിഎസ്ആർ ഫണ്ട് തട്ടിപ്പ്; ബിജു രാധാകൃഷ്ണനെതിരെ കേസ്
  • സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
  • അടിമാലി മണ്ണിടിച്ചിൽ: വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ഉറപ്പ് നൽകിയ പുനരധിവാസം യാഥാർഥ്യമായില്ല
  • ജമ്മു കശ്മീരിൽ നേരിയ ഭൂചലനം
  • സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും
  • പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനപകടത്തിൽ ഒരാൾ മരിച്ചു
  • സഹോദരങ്ങളെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി
  • മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് മലയാളിൽ അറസ്റ്റിൽ
  • അണ്ടർ 19 ലോകകപ്പ് 2026: പാകിസ്ഥാനെ പുറത്താക്കി ഇന്ത്യ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു
  • എസ് ഐ ആറിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് മാർച്ച്
  • കേന്ദ്രബജറ്റ് 2026: വില കൂടുന്നതും കുറയുന്നതും എന്തിനൊക്കെ?
  • പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരണം; യോഗം നടത്തി
  • കേന്ദ്ര ബജറ്റും കർഷകരെ നിരാശപ്പെടുത്തി; സ്വതന്ത്ര കർഷക സംഘം
  • പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; സൂപ്പർ മാർക്കറ്റ് ഉടമ അറസ്റ്റിൽ
  • ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുവൈത്തിൽ മലയാളി യുവാവ് മരിച്ചു
  • എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്
  • അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു.
  • കളിക്കുന്നതിനിടെ മയിലിന് പിന്നാലെ ഓടിയ ആറ് വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു.
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • വാഹനാപകട ഇൻഷുറൻസ് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി
  • കേരളത്തിന് അതിവേഗ റെയിൽ ഇല്ല
  • ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും
  • വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു
  • അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിൽ
  • നന്മണ്ടയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി
  • എസ്ഐആര്‍; അപേക്ഷകളുടെ അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • മലപ്പുറത്ത് സ്ത്രീ വേഷത്തിലെത്തി SIR ഫോമിന്റെ പേരിൽ സ്വർണം കവർന്ന യുവാവ് പിടിയിൽ
  • വാണിജ്യ സിലിണ്ടറിന് വില കൂടി; വര്‍ധിച്ചത് 49 രൂപ
  • സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്; പ്രദേശത്ത് കനത്ത സുരക്ഷ
  • കേന്ദ്ര ബജറ്റ് ഇന്ന്
  • മലപ്പുറം ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം 26 ബൈക്കുകൾ കത്തി നശിച്ചു
  • വാളയാർ ആൾക്കൂട്ടകൊല: എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
  • ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചാം ടി 20 യിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം.
  • ഇറാനില്‍ രണ്ടിടങ്ങളിലായി സ്ഫോടനം; അഞ്ചു മരണം; പങ്കില്ലെന്ന് ഇസ്രയേല്‍
  • താമരശ്ശേരി ജി യു പി സ്കൂളിൽ ഇ എൽ ഇ പി ഫെസ്റ്റ് സംഘടിപ്പിച്ചു.
  • സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
  • ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകന് കഠിനശിക്ഷ വിധിച്ച് കോടതി
  • കാട്ടുപോത്തിന്റെ ആക്രമണം; വനംവകുപ്പ് ജീവനക്കാരിയെ ഇടിച്ചുവീഴ്ത്തി, യുവതിയ്ക്ക് പരിക്ക്
  • വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
  • നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
  • പണമിടപാടിനെ ചൊല്ലി തര്‍ക്കം; കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം.
  • കാണ്മാനില്ല
  • ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തി വായു മലിനീകരണ സൂചിക
  • എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; സർക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്ക സഭ