കാസർകോട്: കുമ്പള അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. ഒരാൾ മരിച്ചു. നിരവധി തൊഴിലാളികൾക്ക് പരിക്ക്. തിങ്കളാഴ്‌ച വൈകിട്ട് ഏഴു മണിയോടെ ഡെക്കോർ പാനൽ ഇൻഡസ്ട്രീസിൽ ആണ് വൻ പൊട്ടിത്തെറി ഉണ്ടായത്. ഉഗ്ര ശബ്ദം കേട്ട് പരിസരത്തെ വീടുകളിലെ ആളുകൾ ഇറങ്ങി ഓടി. വീടുകളിലെ ജനൽ ചില്ലുകളും തകർന്നു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരത്തെത്തുടർന്ന് കുമ്പള പൊലീസും ഉപ്പളയിൽ നിന്ന് ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ഫാക്ടറിയിലെ തീ കെടുത്താനുള്ള ശ്രമം നടക്കുകയാണ്.