മലപ്പുറം: കൊണ്ടോട്ടിയിൽ ജീപ്പ് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ പ്ലസ്‌വൺ വിദ്യാര്‍ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും പള്ളിക്കൽ ബസാർ സ്വദേശിയുമായ ധനഞ്ജയന്‍ (16) ആണ് മരിച്ചത്. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെ കരുവാങ്കല്ല് മുല്ലപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടന്ന ജീപ്പ് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ധനഞ്ജയന്റെ ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് ഓടികൂടിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.