കമ്പളക്കാട്: കമ്പളക്കാട് ഒന്നാം മൈൽ റോഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനടുത്ത് പൊള്ളലേറ്റ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദ്ദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.