കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. പവന് 600 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ റെക്കോര്‍ഡുകള്‍ക്ക് മേല്‍ റെക്കോര്‍ഡിട്ട് ഒരു ലക്ഷം കടക്കുമെന്ന് പ്രവചിച്ചിരുന്ന പവന്‍ സ്വര്‍ണത്തിന്റെ വില 90,000ത്തില്‍ താഴെ എത്തിയിരിക്കുകയാണ്.
22കാരറ്റ് സ്വര്‍ണം പവന് 600 രൂപയും, ഗ്രാമിന് 75 രൂപയും കുറഞ്ഞു. ഗ്രാമിന് 11,225 ഉം പവന് 89,800 മാണ് ഇന്ന് വിപണിയിലെ വില.
24 കാരറ്റ്
ഗ്രാമിന് കുറഞ്ഞത് 82 രൂപ 12,246
പവന് കുറഞ്ഞത് 656 രൂപ 97,968
22 കാരറ്റ്
ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225
പവന് 600 രൂപ കുറഞ്ഞ് 89,800
18 കാരറ്റ്
ഗ്രാമിന് 62 രൂപ കുറഞ്ഞ് 9,184
പവന് 496 രൂപ കുറഞ്ഞ് 73,472.
ആഗോളവിപണിയയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കുറഞ്ഞത്. ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ്-ചൈന വ്യാപാര യുദ്ധം തീരുമെന്ന സൂചനകള്‍ നല്‍കി ഇരു രാജ്യങ്ങളും തമ്മിലുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതും സ്വര്‍ണവില കുറയുന്നതിനുള്ള കാരണമായെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.