പുത്തനത്താണി: പുത്തനത്താണി തിരുന്നാവായ റോഡില്‍ ഇഖ്ബാല്‍ നഗറില്‍ ബൈക്കും ഇലക്ട്രിക്ക് കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു.പാങ്ങ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ വലിയ പീടിയേക്കാള്‍ അഹമ്മദ് കുട്ടിയുടെ മകന്‍ സിദീക്കും ഭാര്യ റീഷ മന്‍സൂര്‍ എന്നിവരാണ് മരിച്ചത്. പെരുവള്ളൂര്‍ പറമ്പില്‍പീടിക ഹോമിയോ ക്ലിനിക്കിലെ സ്റ്റാഫാണ് റീഷ മന്‍സൂര്‍. ഇരുവരും ബൈക്കില്‍ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭമ്പതികളില്‍ ഭര്‍ത്താവ് സംഭവ സ്ഥലത്ത് വെച്ചും ഭാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
മൃതദേഹം പുത്തനത്താണി സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.