കുറ്റ്യാടി: കുറ്റ്യാടി ചുരം റോഡിലെ പൂതംപാറയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായി. കർണാടകയിൽ നിന്നു ഫലഭാരവുമായി കൊച്ചിയിലേക്കുപോയുകൊണ്ടിരുന്ന വാൻ ചുരം ഇറങ്ങി പൂതംപാറയിലെ വളവ് തിരിയുന്നതിനിടെ തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്.
വാഹനം സമീപമുള്ള മരത്തിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. വാഹനത്തിൽ ഉണ്ടായിരുന്ന കർണാടക വിജയനഗർ സ്വദേശിയായ യുവാവിന് പരിക്കേറ്റു. പരിക്കേറ്റയാളെ തൊട്ടിൽപ്പാലം ഇഖ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.