കാന്‍ബറ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടി20യ്ക് ഓസ്ട്രേലിയയിലെ കാന്‍ബറയാണ് വേദിയാകുന്നത്.ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വി ഇന്ത്യക്ക് കനത്ത ആഘാതമായിരുന്നു. ടി20 പരമ്പരയില്‍ ലോക ചാമ്പ്യൻമാരായ ഇന്ത്യ അതിന് പകരം ചോദിക്കാന്‍ കൂടിയാണ് ടി20 പരമ്പരക്കിറങ്ങുന്നത്. അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള നിര്‍ണായക പരമ്പര കൂടിയാണിത്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അതുകൊണ്ട് തന്നെ പരമ്പര നിര്‍ണായകമാണ്. പരമ്പര കൈവിട്ടാല്‍ മോശം ഫോമിലുള്ള ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ നായകസ്ഥാനവും തുലാസിലാവും.
ഇതുവരെ 22 ടി20 മത്സരങ്ങള്‍ക്ക് വേദിയായ കാന്‍ബയില്‍ അവസാനം നടന്ന അഞ്ച് ടി20 മത്സരങ്ങളില്‍ 155.5 റണ്‍സാണ് ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍.എന്നാല്‍ ബിഗ് ബാഷ് ലീഗില്‍ ശരാശരി സ്കോര്‍ 180 ആയിരുന്നു. ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം നേടിയ 195 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് കാന്‍ബറയിലേത്. മികച്ച ബാറ്റിംഗ് വിക്കറ്റായിട്ടാണ് മാനുക ഓവലിലെ പിച്ച് അറിയപ്പെടുന്നത്.മനൗക ഓവലില്‍ ഇന്ത്യ നാലു മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ഇതില്‍ മൂന്നെണ്ണം ഏകദിനങ്ങളായിരുന്നു. നാലു കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് ഇന്ത്യക്കുള്ളത്. ഈ വേദിയില്‍ കളിച്ച ഒരേയൊരു ടി20 മത്സരത്തില്‍ ജയിക്കു കയറാനായത് ഇന്ത്യക്ക് ആത്മവിശ്വാസം പകരും. ആകെ നടന്ന 22 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീം 10 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ ചേസ് ചെയ്ത ടീം 9 കളികളില്‍ ജയിച്ചു