പുതുപ്പാടി :പുതുപ്പാടി ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വയോജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നൽകാവുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വാർഡുതല വയോജന ക്ലബ്ബ് പഞ്ചായത്ത് തല എന്നിവ രൂപീകരിക്കുന്നതിനും സംഗമം വേദിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജുമുന്നിസ ഷെരീഫ് ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മോളി ആന്റോ, ബ്ലോക്ക് മെമ്പർ കുട്ടിയമ്മ മാണി, ജനപ്രതിനിധികളായ ബിജു തോമസ്, ഗീതാ കെ ജി, രാധ ടീച്ചർ,ഐ ബി റെജി, ഐ സി ഡി എസ് സൂപ്പർവൈസർ സുബൈദ, ഡോക്ടർ ജമാൽ, പുന്നൂസ് മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, സുലൈമാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.