പുതുപ്പാടി : ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റി പുതുതായി നടപ്പിലാക്കുന്ന മഹല്ല് സോഫ്റ്റ്‌വെയർ ലോഞ്ചിങ്ങും,അലിവ് മഖാം ചാരിറ്റി ആരംഭിക്കുന്ന ന്യായ വില മെഡിക്കൽ ഷോപ്പ് ഉത്ഘാടനവും 30ന് വ്യാഴാഴ്ച രാവിലെ 11മണിക്ക് ഒടുങ്ങാക്കാട് മഖാമിന് സമീപം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.
ഇതോടൊപ്പം നവീകരിച്ച ചാരിറ്റി ഓഫീസ് ഉത്ഘാടനം ശ്രീ ലിന്റോ ജോസഫ് എം എൽ എ യും, ചാരിറ്റി സോഫ്റ്റ്‌വെയർ ലോഞ്ചിങ് ശ്രീ. ടി സിദ്ദിഖ് എം എൽ എ യും നിർവഹിക്കും.
ചടങ്ങിൽ അബ്ദുൽ ബാരി, ബാഖവി, മുഹമ്മദ് ബാഖവി അൽ ഹൈത്തമി എന്നിവരെ കൂടാതെ മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചാരിറ്റി രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന ഒടുങ്ങാക്കാട് മഹല്ലിൽ ആധുനിക സംവിധാനം നിലവിൽ വരുന്നതോടെ എല്ലാ വിവരങ്ങളും മഹല്ല് നിവാസികൾക്ക് എളുപ്പത്തിൽ അറിയാൻ കഴിയും.
അതോടൊപ്പം ചാരിറ്റി രംഗത്ത് സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന അലിവ് മഖാം ചാരിറ്റിയുടെ മൂന്നാമത്തെ സംരംഭമായാണ് ന്യായ വില മെഡിക്കൽ ഷോപ്പ് തുടങ്ങുന്നത്.
സാധാരണക്കാരായ ജനങ്ങൾ തിങ്ങിതാമസിക്കുന്ന പ്രദേശത്ത് വരുമാനത്തിന്റെ മുഖ്യ പങ്കും ചികിത്സക്കും മരുന്നിനും വേണ്ടി ചിലവാകുമ്പോൾ അവർക്ക് പരമാവധി ആശ്വാസകരമാവുന്ന വിധത്തിൽ ഗുണ നിലവാരമുള്ള മരുന്നുകൾ 5%മുതൽ 50%വരെ വിലക്കുറവിൽ ലഭിക്കുന്ന വിധത്തിലാണ് മെഡിക്കൽ ഷാപ്പ് ആരംഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രതി മാസ
ചിലവിനു മാത്രം ആറു ലക്ഷത്തോളം രൂപ ചിലവ് വരും. ഇനിയും ധാരാളം ജനോപകാര പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്ന ചാരിറ്റി കമ്മിറ്റിയുടെ മുഖ്യ വരുമാന മാർഗ്ഗം ഉതാരമതികളിൽ നിന്നുള്ള സഹായം മാത്രമാണ്.
നിലവിലുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനൊപ്പം കൂടുതൽ മേഖല കളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിക്കാൻ എല്ലാവരുടെയും സഹായങ്ങൾ ഉണ്ടാവണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ടി പി അബ്ദുൽ മജീദ് ഹാജി,പി മുഹമ്മദ് മുസ്തഫ, ഒ കെ അബ്ദുൽ സത്താർ, എൻ കെ നാസർ മാസ്റ്റർ, ഒ കെ സി മൊയ്‌തീൻ, സുൽഫി അമ്പായകുന്നുമ്മൽ,ഇ കെ സലാം,എൻ കെ മുഹമ്മദ്, എ അബ്ദുൽ ഖാദർ,ടി പി അഷ്‌റഫ്,സൻഫീർ ഹാപ്പി, ഒ കെ അഷ്‌റഫ്, പി കെ മജീദ്,വി കെ ഷംനാദ്,സി പി സിദ്ദിഖ്, നാസർ ഗസാലി, പി കെ ഫൈസൽ, നിസാം എന്നിവരും സന്നിഹിതരായിരുന്നു.