പിഎം ശ്രീയില്‍ സി.പി.ഐക്ക് മുന്നില്‍ മുട്ടുമടക്കി സി.പി.എം. വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയയ്ക്കും. സി.പി.ഐ. ഉപാധി അംഗീകരിച്ചു. ഇതിനു മുന്നോടിയായി തുടര്‍നടപടികള്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കി. സിപിഐ. അടിയന്തര സെക്രട്ടേറിയറ്റ് ഉടന്‍ ചേര്‍ന്ന് പുതിയ തീരുമാനം ചര്‍ച്ചചെയ്യും. സിപിഎം തീരുമാനങ്ങള്‍ എം.എ.ബേബി സി.പി.ഐ ദേശീയനേതൃത്വത്തെയും അറിയിക്കും.
കരാറിൽ നിന്ന് പിന്മാറാൻ പെട്ടെന്ന് സാധ്യമല്ലെങ്കിൽ നടപടിക്രമങ്ങൾ മരവിപ്പിക്കുന്നതായി കേന്ദ്രസർക്കാരിന് കത്ത് നൽകണമെന്ന് നിലപാടിൽ സിപിഐ ഉറച്ചു നിൽക്കുകയായിരുന്നു. ഉപസമിതികളെ വെച്ച് പഠിച്ചു കൊണ്ട് പരിഹാരമാവില്ലെന്നും നയപരമായ തീരുമാനമെടുക്കണമെന്നും സിപിഐ നേതൃത്വം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു.
പിഎംശ്രീ വിവാദം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു നേരത്തെ പ്രതികരിച്ചിരുന്നു. പോസിറ്റീവായി ചിന്തിക്കുന്നു. പാര്‍ട്ടി സെക്രട്ടറിയെ കണ്ടശേഷം പ്രതികരിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.