പൂനൂർ :മർകസ് ഗാർഡൻ സംഘടിപ്പിച്ചുവരുന്ന ഖ്വാജാ ഗരീബ് നവാസ് ഉർസെ അജ്മീറിൻ്റെ പ്രഖ്യാപനം അവേലത്ത് ഉറൂസിൽ വെച്ച് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്തിന്റെയും റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാരുടെയും സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെയും നേതൃത്വത്തിൽ നടന്നു. 2026 ജനുവരി 21,22,23,24 തിയ്യതികളിലാണ് ഉർസെ അജ്മീർ മർകസ് ഗാർഡനിൽ വെച്ച് വിപുലമായി സംഘടിക്കപ്പെടുന്നത്.
ആവാസേ ഗരീബ് ഗ്രാമസഞ്ചാരം, ഖിദ്മ അക്കാദമിക് കോൺഫറൻസ്, ഫാമിലി മീറ്റ്, മഹല്ല് ശൗഖ,സൗഹൃദ സംഗമം, ഗ്ലോബൽ അജ്മീർ മൗലിദ്, ഇലാ ദർബാർ, മജ്ലിസുൽ വഅള്, ഗ്രാൻഡ് പേരെന്റ്സ് മീറ്റ്, മിസ്കുൽ ഖിതാം, ലങ്കർ ശരീഫ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഉർസേ അജ്മീറിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സ്വാഗതസംഘ രൂപീകരണ യോഗം നവംബർ 3 ന് തിങ്കളാഴ്ച വൈകീട്ട് 6.30 ന് മർകസ് ഗാർഡനിൽ വെച്ചുനടക്കും.
ചടങ്ങിൽ സയ്യിദ് അബൂബക്കർ കോയ തങ്ങൾ കരുവാറ്റ, സയ്യിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ, ഡോ അബ്ദുസ്സബൂർ ബാഹസ്സൻ അവേലം, ഡോ മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, അബ്ദുന്നാസർ സഖാഫി പൂനൂർ, അബൂസ്വാലിഹ് സഖാഫി എന്നിവർ സംബന്ധിച്ചു.