കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർഥിനിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് പുതിയങ്ങാടി വെസ്റ്റ്ഹിൽ സ്വദേശിയായ അമ്പാടി വീട്ടിൽ മഹി (20) ആണ് വെള്ളയിൽ പൊലിസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ (POCSO) നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.
വെസ്റ്റ്ഹിൽ സ്വദേശിനിയായ 16 വയസ്സുള്ള പ്ലസ് വൺ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. 2024 ഡിസംബർ മാസം മുതൽ പല തവണയായി പ്രതി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.വെള്ളയിൽ പൊലിസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വെള്ളയിൽ പരിസരത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.