കണ്ണൂർ: കണ്ണൂരിലെ പാനൂരിൽ നഗരസഭ ഉദ്യോഗസ്ഥനെതിരെ കേസ്. താത്ക്കാലിക ജീവനക്കാരിയെ സ്ഥിരപ്പെടുത്താൻ വ്യാജ രേഖ ഉണ്ടാക്കിയെന്ന് പരാതിയിലാണ് കേസ്. നഗരസഭയിലെ മുൻ ക്ലർക് ഇ.പി അശോകനെതിരെയാണ് പാനൂർ പൊലീസ് കേസെടുത്തത്.
മിനുട്സ് തിരുത്തി താത്ക്കാലിക ജീവനക്കാരിയെ സ്ഥിരപ്പടുത്താൻ വ്യാജ രേഖ ഉണ്ടാക്കിയെന്ന നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. 2021 ജനുവരി 29നാണ് പാനൂർ നഗരസഭയിൽ ക്രമക്കേട് നടന്നത്.
നേരത്തെ ഇയാൾക്കെതിരെ ആരോപണം ഉയർന്നതോടെ പാനൂർ നഗരസഭയിൽ നിന്ന് മട്ടന്നൂർ നഗരസഭയിലേക്ക് സ്ഥലംമാറ്റിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.