കോഴിക്കോട് : 2027 ഓടെ കാർഷിക മേഖലയിൽ ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഈ മേഖലയിൽ നൂതന സംരംഭങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നാംകോസ് നവകേരള അഗ്രി ആൻ്റ് അലൈയിഡ് മൾട്ടി സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി “ഫാം ടു കൺസ്യൂമർ” എന്ന പേരിൽ കാർഷിക സെമിനാർ
സംഘടിപ്പിക്കുന്നു. നവംബർ 10 ന് ടൗൺ ഹാളിൽ നടക്കുന്ന സെമിനാർ കേന്ദ്ര കൃഷി, ഭക്ഷ്യ വകുപ്പ് മുൻ സെക്രട്ടറിയും എൻ ഡി ഡി ബി മുൻ ചെയർമാനുമായ ടി നന്ദകുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്യും.
നാംകോസ് എക്സി. ഡയറക്ടറും ഉപദേശകനുമായ ബിനു ജി കുറുപ്പ് , കൃഷി ഓഫീസർ ടി പി അബ്ദുൽ മജീദ് , പിറവം അഗ്രാ പാർക്ക് ചെയർമാൻ ബൈജു നെടുങ്കേരി , ബാഗ്ലൂർ മദർ ഡയറി പ്രതിനിധി കെ അശോക് കുമാർ, നബാർഡ് ,കോഴിക്കോട് ഡിഡിഎം വി രാകേഷ് , പുനർനവ ട്രസ്റ്റ് ചെയർമാൻ സജീവൻ കാവുങ്കര എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. കൃഷി രീതികൾ സംബന്ധിച്ച് വിദഗ്ധരുടെ ക്ലാസ് , മൾട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവുകളിലെ അവസരങ്ങൾ , കർഷകരുമായി സംവാദം , വിദഗ്ധരുമായി ആശയ വിനിമയം , സുസ്ഥിര കൃഷിയും സഹകരണ വിപണനവും എന്നിവയാണ് സെമിനാറിൽ മുഖ്യ ആകർഷണം. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ജനറൽ കൺവീനർ – അഭിലാഷ് പുതുക്കുടി, കൺവീനർമാർ – ഷാജി നെല്ലിക്കോട് , കെ ടി അജീഷ്, പി ബാലാമണി . കൂടാതെ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. മാവൂർ റോഡ് എമറാൾഡ് മാളിൽ നടന്ന ചടങ്ങിൽ നാംകോസ് വൈസ് ചെയർമാൻ പി പി സുരേഷ് അധ്യക്ഷത വഹിച്ചു. യുനൈറ്റ്ഡ് കിംഗ്ഡം ഹൗസ് ഓഫ് ലോർഡ് ഏർപ്പെടുത്തിയ മഹാത്മാഗാന്ധി സമ്മാൻ അവാർഡ് ലഭിച്ച നാംകോസ് എക്സിക്യൂട്ടീവ് ഡയറക്ടറും ഉപദേശകനുമായ ബിനു ജി കുറുപ്പിനെ ചെയർമാൻ കെ ബി ശ്രീരാജ് ആദരിച്ചു. മാനേജിംഗ് ഡയറക്ടർ എൻ ഫിറോസ് , എക്സി. ഡയറക്ടർമാരായ ഷൈനി ചാർളി , ജോൺ വർഗീസ് , ഡയറക്ടർമാരായ ബിജോഷ് , തോമസ് ചാലക്കുടി , ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. ഷാജി നെല്ലിക്കോട് സ്വാഗതവും പി അഭിലാഷ് നന്ദിയും പറഞ്ഞു.