താമരശ്ശേരി : താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം “വൈഭവം‘25” ന്റെ പോസ്റ്റർ പ്രദർശനത്തിൽ പങ്കാളികളായി വയനാട് എം പി ശ്രീമതി പ്രിയങ്കാ ഗാന്ധിയും തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫും. 2025 നവംബർ 1,4,5 തിയ്യതികളിൽ കൈതപ്പൊയിൽ ജി എം യു പി സ്കൂളിലും കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലും വെച്ചാണ് ഈ വർഷത്തെ ഉപജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്. കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിൽ കലോത്സവങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
കൂടാതെ ഉപജില്ലയിലെ 52 സ്കൂളുകളിലും മീഡിയ & പബ്ലിസിറ്റി വിങ് ന്റെ കീഴിൽ പോസ്റ്റർ പ്രദർശനം നടത്തുകയും കോടഞ്ചേരി പോലീസ് ഉദ്യോഗസ്ഥർ, കോടഞ്ചേരി പഞ്ചായത്ത് ജീവനക്കാർ, താമരശ്ശേരി ജില്ലാ & ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാർ തുടങ്ങി സാമൂഹിക - സാംസ്‍കാരിക രംഗങ്ങളിലെ പ്രമുഖരും പോസ്റ്റർ പ്രദർശനത്തിൽ പങ്കാളികളായി. പോസ്റ്റർ പ്രദർശനത്തിന്റെ ഉദ്ഘാടനം കൈതപ്പൊയിൽ ജി എം യു പി സ്കൂളിൽ വെച്ച് താമരശ്ശേരി AEO ശ്രീമതി പൗളി മാത്യു നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ സംഘാടക സമിതി അംഗങ്ങൾ, മീഡിയ & പബ്ലിസിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.